കൊച്ചി ∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ടീം യുഡിഎഫിന്റെ ഒരുക്കമായി കെപിസിസി വിജയോത്സവം മഹാപഞ്ചായത്ത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ മഹാഭൂരിപക്ഷം ടീം യുഡിഎഫിന്റെ വിജയമാണെന്നും നിയമസഭാ തിരഞ്ഞെടുപ്പെന്ന യുദ്ധത്തിനു തയാറാകാൻ ഓരോ കോൺഗ്രസ് പ്രവർത്തകനും മുൻപിൽ നിൽക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്റെ വാക്കുകൾക്കു നിറഞ്ഞ കയ്യടികളോടെ പ്രതിനിധികൾ പിന്തുണയേകി.
കേരളത്തിലെ ജനങ്ങൾക്കു മികച്ചൊരു സർക്കാരിന് അർഹതയുണ്ടെന്നും അവർ അത് ആഗ്രഹിക്കുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. അതു നൽകാൻ യുഡിഎഫിനു മാത്രമേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.
മഹാ പഞ്ചായത്തിൽ അധ്യക്ഷ പ്രസംഗത്തിനു ശേഷം രാഹുൽ ഗാന്ധിയെ പ്രസംഗിക്കാൻ ക്ഷണിച്ചെങ്കിലും നേതാക്കൾ പ്രസംഗിച്ച ശേഷമേ സംസാരിക്കൂ എന്നു രാഹുൽ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റിൽ കൂടുതൽ നേടി ഉജ്വല വിജയം ആവർത്തിക്കുമെന്നു പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
കേരളത്തിന്റെ മണ്ണിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ അനുവദിക്കില്ലെന്നതിന്റെ ഉറപ്പായിരിക്കും യുഡിഎഫ് വിജയമെന്നു രമേശ് പറഞ്ഞു. ശബരിമല അയ്യപ്പന്റെ മോഷ്ടിച്ച സ്വർണം എവിടെയാണെന്നു പോലും കണ്ടെത്താനാവാത്ത പിണറായി സർക്കാരിനെ ഉടൻ താഴെയിറക്കണമെന്നു കെപിസിസി മുൻ പ്രസിഡന്റ് കെ.
സുധാകരൻ പറഞ്ഞു. ഷാഫി പറമ്പിൽ എംപി രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, എം.എം.
ഹസൻ, കെ. മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ് എംപി, ഷാനിമോൾ ഉസ്മാൻ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എംഎൽഎമാരായ എ.പി.
അനിൽകുമാർ, മാത്യു കുഴൽനാടൻ തുടങ്ങിയവർ പ്രസംഗിച്ചു. ഡിസിസിയുടെ ഉപഹാരം പ്രസിഡന്റ് മുഹമ്മദ് ഷിയാസും മേയർ വി.കെ.
മിനിമോളും ചേർന്നു രാഹുൽ ഗാന്ധിക്കു സമ്മാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

