കൊച്ചി∙ നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ആലുവ, കീഴ്മാട് ചാലക്കൽ മനാഫ് (37) നെയാണ് കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ.
സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
കൊലപാതകശ്രമം, കവർച്ച, അടിപിടി തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് മനാഫ്. കഴിഞ്ഞ ആഗസ്റ്റ് അവസാനം കീഴ്മാട് മാറംപിള്ളിയിൽ ഒരു വീടിന്റെ മുൻവശത്ത് കാർ പാർക്ക് ചെയ്ത് മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ഇത് ചോദ്യം ചെയ്ത പരാതിക്കാരിയെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമുണ്ടായി.
സംഭവത്തിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വിവരങ്ങൾ ചോദിച്ച് അറിയാൻ ഇരുകക്ഷികളെയും ആലുവ സ്റ്റേഷനിൽ വിളിച്ച് വരുത്തിയ സമയം പൊലീസ് സ്റ്റേഷനിൽ വച്ചും പരാതിക്കാരിയേയും ഭർത്താവിനേയും മനാഫ് അസഭ്യം പറഞ്ഞു. ഇത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു.
ഈ മൂന്ന് കേസുകളിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

