മൂവാറ്റുപുഴ ∙ കണ്ണഞ്ചിപ്പിക്കുന്ന നക്ഷത്ര വൈവിധ്യങ്ങളുമായി കിഴക്കൻ മേഖലയും ക്രിസ്മസ് ആഘോഷങ്ങൾക്കുള്ള തയാറെടുപ്പ് തുടങ്ങി. റോഡ് വികസനത്തിന്റെ ഭാഗമായി മാസങ്ങളോളം നഗരം അടച്ചിട്ടു നടത്തിയ ഗതാഗത നിയന്ത്രണങ്ങളെ തുടർന്നു വിഷുവും, ഓണവും, പെരുന്നാളും എല്ലാം നഷ്ടമായ മൂവാറ്റുപുഴയിലെ വ്യാപാരികൾ ഏറെ പ്രതീക്ഷയോടെയാണു ക്രിസ്മസ് വിപണി ഒരുക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ആരവം ഒഴിഞ്ഞതോടെ ക്രിസ്മസ് വിപണി കൂടുതൽ സജീവമായി. ക്രിസ്മസ് നക്ഷത്രങ്ങൾ, റെഡിമെയ്ഡ് പുൽക്കൂട്, അലങ്കാര ദീപങ്ങൾ എന്നിവയിലെല്ലാം വൈവിധ്യമുണ്ട്.
വലിയ വില വർധനയും ഇല്ല.
അലങ്കാര ദീപങ്ങളിലും മറ്റും ചൈനീസ് മോഡലുകളുടെ ആധിപത്യമാണ്. വ്യത്യസ്തതകൾ ഏറെയുള്ള കടലാസ് നക്ഷത്രങ്ങളും ഇക്കുറി കൂടുതലായി എത്തിയിട്ടുണ്ട്.
മിന്നിത്തെളിയുന്ന എൽഇഡി നക്ഷത്രങ്ങൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്. 120 രൂപ മുതൽ 1,200 രൂപ വരെയാണ് ഇതിന്റെ വില.
കടലാസ് നക്ഷത്രങ്ങൾക്കു 100 രൂപ മുതൽ 500 രൂപ വരെ വിലയുണ്ട്. നക്ഷത്ര ശേഖരവുമായി വഴിയോര വിപണിയും സജീവമായിട്ടുണ്ട്.
ക്രിസ്മസ് പാപ്പ തൊപ്പികൾ, അലങ്കാര ലൈറ്റുകൾ, വിവിധതരം പുൽക്കൂടുകൾ, അലങ്കാര മാലകൾ, തുടങ്ങിയവയടക്കം ക്രിസ്മസ് വിപണി സജീവമാണ്.
ക്രിസ്മസ് കേക്കുകളുടെ വൈവിധ്യവും ഉണ്ട്. ചെറുതും വലുതുമായ ക്രിസ്മസ് ട്രീകളും വിപണിയിലുണ്ട്.
250 രൂപ മുതലാണ് വില. അലങ്കരിക്കാൻ ആവശ്യമായ സാമഗ്രികൾ 30 രൂപ മുതലുണ്ട്.
ചെറിയ ബോളുകളും മണികളും 10 രൂപ മുതൽ ലഭ്യമാണ്. വരും ദിവസങ്ങളിൽ വിപണി കൂടുതൽ ഉഷാറാകും എന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

