വൈപ്പിൻ ∙ വൈപ്പിൻ ദ്വീപിനെ വടക്കൻ ജില്ലകളുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മുനമ്പം – അഴീക്കോട് പാലം നിർമാണം അതിവേഗം പുരോഗമിക്കുന്നു. അഴീക്കോട് ഭാഗത്ത് നിന്ന് ആരംഭിച്ച നിർമാണം അഴിമുഖം പിന്നിട്ട് മുനമ്പത്തേക്ക് എത്തിയിട്ടുണ്ട്.
മുനമ്പം ഭാഗത്ത് പില്ലറുകളുടെ നിർമാണമാണ് ഇപ്പോൾ നടക്കുന്നത്. അടുത്ത വർഷം മധ്യത്തോടെ പാലം നിർമാണം പൂർത്തിയാക്കുകയാണ് ബന്ധപ്പെട്ടവരുടെ ലക്ഷ്യം.
കരയിലും പുഴയിലുമായി ഇരുന്നൂറോളം പൈലുകളുടെ നിർമാണം ഇതിനകം പൂർത്തിയായി.
ഇവയ്ക്കു മുകളിൽ 50 മീറ്റർ നീളമുള്ള സ്പാനുകൾ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെയാണ് സ്ഥാപിക്കുന്നത്. അപ്രോച്ച് റോഡ് ഉൾപ്പെടെ കാൽ കിലോമീറ്ററോളം നീളവും 15.70 മീറ്റർ വീതിയുമുള്ള പാലം നിർമാണം പൂർത്തിയാകുന്നതോടെ നീളത്തിന്റെ കാര്യത്തിൽ സംസ്ഥാനത്ത് മുന്നിലായിരിക്കും.
കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 164 കോടി രൂപ ചെലവിട്ടാണ് നിർമാണം. ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും 1.80 മീറ്റർ സൈക്കിൾ ട്രാക്കും പാലത്തിലുണ്ടാകും.
പാലത്തിന്റെ മാത്രം നീളം 867.7 മീറ്ററായിരിക്കും.
അഴീക്കോട് ഭാഗത്ത്12 തൂണുകളും മുനമ്പം ഭാഗത്ത് 11 തൂണുകളും ആണുള്ളത്. മുനമ്പത്ത് നേരത്തെ സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് ഇപ്പോൾ പില്ലറുകളുടെ നിർമാണം പുരോഗമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

