തൃപ്പൂണിത്തുറ ∙ നഗരസഭയിലെ പ്രധാന പാതകളടക്കം വൻതോതിലുള്ള വഴിയോരക്കച്ചവടക്കാരുടെ കയ്യേറ്റത്തിനു നടുവിലായിട്ടും നടപടിയെടുക്കാതെ ഒളിച്ചുകളിച്ച് അധികൃതർ. നഗരത്തിലെ ഗതാഗതക്കുരുക്ക് ഇരട്ടിയാക്കുന്ന രീതിയിൽ മിനി ബൈപാസിലും എസ്എൻ ജംക്ഷൻ – റിഫൈനറി റോഡിലുമാണ് വലിയ തോതിലുള്ള നിയമലംഘനങ്ങൾ നടക്കുന്നത്. തുടക്കത്തിൽ ചെറിയ പെട്ടിക്കടകളോ തട്ടുകളോ ആയി സ്ഥാപിക്കുന്ന കച്ചവടങ്ങൾ, മാസങ്ങൾക്കുള്ളിൽ സകല നിയമങ്ങളും കാറ്റിൽപറത്തി വലിയ കടകളായി മാറുന്ന കാഴ്ചയാണിവിടെ.
എസ്എൻ ജംക്ഷൻ – റിഫൈനറി റോഡിലാകട്ടെ, റോഡരികിലെ താൽക്കാലിക ഷെഡുകൾ മാറി ഇന്ന് സ്ഥിരമായ വീടുകൾ വരെയായി രൂപം മാറിക്കഴിഞ്ഞു.
ഇത്ര വലിയ നിയമലംഘനങ്ങൾ പട്ടാപ്പകൽ നടന്നിട്ടും നഗരസഭാ ഉദ്യോഗസ്ഥരോ റവന്യു അധികൃതരോ ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നത് വലിയ അഴിമതി ആരോപണങ്ങൾക്കും വഴിതുറക്കുന്നുണ്ട്. വീതി കുറഞ്ഞതും തിരക്കേറിയതുമായ സ്റ്റാച്യു ജംക്ഷൻ – കിഴക്കേക്കോട്ട റോഡിലും സ്ഥിതി വ്യത്യസ്തമല്ല.
ഉന്തുവണ്ടികളും ഓട്ടോറിക്ഷകളും പാർക്ക് ചെയ്ത് കച്ചവടം നടത്തുന്നതോടെ കാൽനടയാത്രക്കാർക്ക് നടപ്പാതകൾ അന്യമായിരിക്കുകയാണ്.
നഗരസഭയുടെ ആരോഗ്യ വിഭാഗം മുൻപ് പലതവണ ഒഴിപ്പിക്കലിനായി എത്തിയെങ്കിലും രാഷ്ട്രീയ നേതാക്കളുടെ ഇടപെടലുകൾ ഉദ്യോഗസ്ഥരുടെ കൈ കെട്ടിയിടുകയാണ്. രാഷ്ട്രീയ സ്വാധീനമുള്ള കച്ചവടക്കാർക്ക് മുന്നിൽ നഗരസഭാ ഉദ്യോഗസ്ഥർ മുട്ടുമടക്കിയതോടെ നികുതിയടച്ച് കച്ചവടം ചെയ്യുന്ന വ്യാപാരികളും വലിയ പ്രതിസന്ധിയിലായി.
ചില ഉദ്യോഗസ്ഥരുടെ മൗനാനുവാദം ഈ അനധികൃത കച്ചവടക്കാർക്ക് വളമാകുന്നു എന്ന ആക്ഷേപം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

