കൊച്ചി ∙ നിറ്റാ ജലാറ്റിൻ ഇന്ത്യ ലിമിറ്റഡിന് (എൻജിഐഎൽ) റോട്ടറി ഇന്ത്യ ഏർപ്പെടുത്തിയ ഈ വർഷത്തെ ദേശീയ കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) പുരസ്കാരം ലഭിച്ചു. ‘വാട്ടർ, സാനിറ്റേഷൻ ആൻഡ് ഹൈജീൻ – ലാർജ് എന്റർപ്രൈസ്’ വിഭാഗത്തിലാണ് പുരസ്കാരം.
ഇന്ത്യയിൽ നിന്നുള്ള 563 കമ്പനികളിൽ നിന്നാണ് നിറ്റാ ജലാറ്റിനെ തിരഞ്ഞെടുത്തത്. കമ്പനി നടപ്പിലാക്കിയ വിവിധ കുടിവെള്ള പദ്ധതികൾ, കാർഷിക മേഖലയ്ക്ക് സഹായകമായ പ്രോജക്റ്റുകൾ, മെൻസ്ട്രുവൽ കപ്പുകളുടെ വിതരണം, മറ്റ് ഹരിത പദ്ധതികൾ (ഗ്രീൻ പ്രോജക്റ്റുകൾ) എന്നിവ പരിഗണിച്ചാണ് പുരസ്കാരം.
ഡൽഹിയിൽ നടന്ന ചടങ്ങിൽ കമ്പനിയുടെ സിഎസ്ആർ മാനേജർ എബി നെൽസൺ അവാർഡ് ഏറ്റുവാങ്ങി.
ഈ വർഷം റോട്ടറി ഇന്ത്യയുടെ സൗത്ത് റീജിയൻ സിഎസ്ആർ അവാർഡും നിറ്റാ ജലാറ്റിൻ നേടിയിരുന്നു. കേരള മാനേജ്മെന്റ് അസോസിയേഷന്റെ (കെഎംഎ) എൻവയോൺമെന്റ് വിഭാഗത്തിലുള്ള സിഎസ്ആർ അവാർഡും കമ്പനിക്ക് ലഭിച്ചിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

