അങ്കമാലി∙ നീങ്ങിത്തുടങ്ങിയ, തിരക്കേറിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ യാത്രക്കാരനു വീണു പരുക്കേറ്റു. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ട് 6.25ന് ആയിരുന്നു അപകടം.
രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ എറണാകുളം– ഷൊർണൂർ മെമു ട്രെയിനിൽ നിന്നാണു വീണത്. യാത്രക്കാരന്റെ തലയ്ക്കും കാലിലും പരുക്കേറ്റു.
പരുക്കു ഗുരുതരമല്ല. കയറാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങിയതോടെ യാത്രക്കാരൻ ഹാൻഡ് റെയിലിൽ പിടിച്ച് പ്ലാറ്റ്ഫോമിലൂടെ ഓടുകയായിരുന്നു.
കയറാൻ ശ്രമിച്ചെങ്കിലും ട്രെയിനിന്റെ ചവിട്ടുപടിയിൽ കാലുറച്ചില്ല.
ട്രെയിനിന്റെ വേഗം കൂടിയതോടെ യാത്രക്കാരൻ തെറിച്ചു പ്ലാറ്റ്ഫോമിലേക്കു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടയാളുടെ കുടുംബാംഗങ്ങൾ ട്രെയിനിൽ ഉണ്ടായിരുന്നു.
അപകടശേഷം ചങ്ങല വലിച്ചാണു ട്രെയിൻ നിർത്തിയത്. പരുക്കേറ്റയാളെ അധികൃതരെത്തി പരിശോധിച്ച് വാഹനം വിളിച്ച് ആശുപത്രിയിലേക്കു വിട്ടു.
അവധി ദിവസങ്ങളായതിനാൽ ട്രെയിനിൽ കയറാൻ യാത്രക്കാരുടെ വൻ തിരക്കായിരുന്നു.
ട്രെയിനിന്റെ വാതിൽപ്പടിയിൽ പോലും യാത്രക്കാർ തിങ്ങിനിറഞ്ഞു. വൈകിട്ട് 3നു ശേഷം അങ്കമാലിയിൽ നിന്നു വടക്കുഭാഗത്തേക്കു ട്രെയിനുകൾ കുറവാണ്.
വൈകിട്ട് അങ്കമാലിയിലെത്തുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലും വലിയ തിരക്കാണ്. ഈ ട്രെയിനിൽ കയറാൻ പറ്റാത്ത യാത്രക്കാരാണ് മെമുവിൽ കയറുന്നത്.
തിരക്കായിട്ടും അധിക കോച്ചുകൾ മെമുവിൽ ഉണ്ടായിരുന്നുമില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]