നെടുമ്പാശേരി ∙ കരിയാട് കവലയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. സിഗ്നൽ കവലയിലാണ് അപകടങ്ങൾ.
സിഗ്നൽ തെറ്റിച്ച് ഓടുന്ന വാഹനങ്ങളിടിച്ച് ഉണ്ടാകുന്ന അപകടങ്ങൾക്കു പുറമേ യു ടേണിന്റെ വീതി കുറവായതിനാൽ വാഹനങ്ങൾ മീഡിയനിലേക്ക് ഇടിച്ചുകയറി ഉണ്ടാകുന്ന അപകടങ്ങളാണ് ഇപ്പോൾ അധികവും. ഇക്കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 5 അപകടങ്ങളാണ് മീഡിയിനിലേക്കു വാഹനങ്ങൾ ഇടിച്ചു കയറിയുണ്ടായത്.
യാത്രക്കാർക്ക് പരുക്കേൽക്കുന്നത് കുറവാണെങ്കിലും മീഡിയനിൽ ഇടിച്ച് വാഹനങ്ങളുടെ മുൻ ഭാഗം പൂർണമായി തകരുന്ന അവസ്ഥയാണ്.
വിമാനത്താവളത്തിൽ നിന്ന് മറ്റൂർ–കരിയാട് റോഡ് വഴി കരിയാട്ടിലെത്തി അങ്കമാലിയിലേക്ക് പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത് ഏറെയും. ഇവിടെ സിഗ്നൽ കിട്ടി വാഹനങ്ങൾ മുൻപോട്ടെടുക്കുമ്പോൾ പൊക്കം കുറവുള്ള മീഡിയൻ കാണാതെ മീഡിയനിലേക്ക് വാഹനങ്ങൾ ഇടിച്ചുകയറുകയാണ്.
മീഡിയൻ തുടങ്ങുന്നുവെന്ന മുന്നറിയിപ്പു സൂചനകളൊന്നും ഇവിടെ ദേശീയ പാത അധികൃതർ സ്ഥാപിച്ചിട്ടില്ല. ആലുവ ഭാഗത്തു നിന്നു വിമാനത്താവള റോഡിലേക്കും മറ്റൂർ–കരിയാട് ഭാഗത്തു നിന്ന് അങ്കമാലിയിലേക്കും വാഹനങ്ങൾ ഏതാണ്ട് ഒരേ സമയത്താണു കടന്നുപോകുന്നത്. പൊക്കം കുറവുള്ള മീഡിയൻ ആയതിനാൽ മീഡിയൻ കാണാതെ വാഹനങ്ങൾ വളയ്ക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്.
യുടേണിൽ അങ്കമാലി ഭാഗത്തേക്ക് തിരിയുന്ന വാഹനങ്ങളുടെ ഹെഡ് ലൈറ്റിന്റെ പ്രകാശം കണ്ണിലടിക്കുന്നതും കാഴ്ചയ്ക്ക് തടസ്സമാകുന്നു.
ഇതും അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇവിടെ ആവശ്യത്തിന് വെളിച്ചമില്ലാത്തതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. യുടേണിന്റെ ഉയരം കൂട്ടുകയും യുടേൺ തുടങ്ങുന്നിടത്ത് മുന്നറിയിപ്പു സ്ഥാപിക്കുകയും ചെയ്താൽ വാഹന ഡ്രൈവർമാർക്ക് ആശയക്കുഴപ്പമില്ലാതെ വാഹനങ്ങൾ ഓടിച്ചു പോകാനാകുമെന്നാണു നാട്ടുകാർ പറയുന്നത്.
ഇവിടെ റിഫ്ലക്ടർ സ്ഥാപിച്ച് അടിയന്തരമായി അപകടങ്ങളൊഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]