കാക്കനാട്∙ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണം (എസ്ഐആർ) ചർച്ച ചെയ്ത കലക്ടറേറ്റിലെ യോഗത്തിനു ശേഷം മാധ്യമങ്ങൾക്കു മുൻപിൽ വാഗ്വാദം സൃഷ്ടിച്ചു കോൺഗ്രസ്–ബിജെപി നേതാക്കൾ. എസ്ഐആറിനെ എതിർത്ത് കലക്ടറേറ്റ് വരാന്തയിൽ ചാനലുകളോട് കോൺഗ്രസ് നേതാക്കൾ സംസാരിക്കുന്നതിനിടെ ബിജെപി നേതാവ് തർക്കമുന്നയിച്ചതോടെ വാഗ്വാദം മുറുകുകയായിരുന്നു.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണ് കോൺഗ്രസ് നേതാക്കൾ പറയുന്നതെന്നായി ബിജെപി നേതാവ്. എസ്ഐആർ നടപ്പാക്കാനിറങ്ങിയാൽ നിയമപരമായി മാത്രമല്ല, കായികമായി നേരിടാനും മടിക്കില്ലെന്നായി കോൺഗ്രസ് നേതാക്കൾ.
ഒടുവിൽ മാധ്യമ പ്രവർത്തകർ ഇടപെട്ട് ഇരുകൂട്ടർക്കും വെവ്വേറെ സംസാരിക്കാൻ അവസരം നൽകുകയായിരുന്നു.
ഡിസിസി സെക്രട്ടറി പി.എ.അബ്ദുൽ ലത്തീഫ്, ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.കെ.അബ്ദുൽ റഹ്മാൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജു ചൂളയ്ക്കൽ എന്നിവരും ബിജെപി സിറ്റി ജില്ലാ വൈസ് പ്രസിഡന്റ് എം.സി.അജയകുമാറുമാണ് യോഗത്തിൽ നിന്നു പുറത്തിറങ്ങിയ ശേഷം വാക്പോരു നടത്തിയത്. വി.ഇ.അബ്ദുൽ ഗഫൂർ (മുസ്ലിം ലീഗ്), കെ.ക.സന്തോഷ് ബാബു (സിപിഐ), സിനി ട്രീസ (കേരള കോൺ.എം) സുബൈർ വെട്ടിയാനിക്കൽ (പിഡിപി), ടി.എ.സണ്ണി (ജെഡിഎസ്) തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
ബീഹാർ മോഡൽ വോട്ട് കവർച്ചയെന്ന് ഷിയാസ്
കാക്കനാട്∙ എസ്ഐആർ നടപ്പാക്കി ബീഹാർ മോഡൽ വോട്ട് കവർച്ച അനുവദിക്കില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്.
വ്യാജ വോട്ടർമാരെ ചേർത്തും യഥാർഥ വോട്ടർമാരെ വെട്ടി മാറ്റിയും തിരഞ്ഞെടുപ്പു ജയിക്കാമെന്നതു ബിജെപിയുടെ വ്യാമോഹമാണ്. നിയമപരമായും രാഷ്ട്രീയമായും ഇതിനെ ചെറുക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]