
അങ്കമാലി ∙ നഗരസഭ കോംപൗണ്ടിൽ ഭരണ– പ്രതിപക്ഷാംഗങ്ങൾ തമ്മിൽ ഉന്തും തള്ളും.കസേരകൾ എറിഞ്ഞു പൊട്ടിച്ചു. ഇരുപക്ഷവും തമ്മിൽ മൈക്കിലൂടെ അസഭ്യവർഷം.
കനത്ത പൊലീസ് കാവലാണ് സംഘർഷം ഉണ്ടാകാതെ തടഞ്ഞത്. ഇന്നലെ രാവിലെ 10.30നാണ് പ്രശ്നങ്ങളുടെ തുടക്കം. പ്രതിപക്ഷത്തെ എൽഡിഎഫ് അംഗങ്ങൾ നടത്തിയ ഉപവാസ സമരത്തിന് മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്നതിനെ ചൊല്ലിയാണ് വാക്കേറ്റം തുടങ്ങിയത്.ഉച്ചയോടെയാണു സംഘർഷസാധ്യതയ്ക്ക് അയവു വന്നത്.
പ്രതിപക്ഷാംഗങ്ങൾ സമരത്തിന് മൈക്ക് ഉപയോഗിച്ച് സ്വാഗതം പറഞ്ഞു തുടങ്ങിയതോടെ യുഡിഎഫിലെ ഭരണപക്ഷ കൗൺസിലർമാരെത്തി മൈക്ക് ഉപയോഗിക്കാൻ പാടില്ലെന്നു പറഞ്ഞു. തുടർന്നു വാക്കേറ്റമായി.ഉപവാസത്തിന് ഇരിക്കാനായി കൊണ്ടുവന്ന കസേരകൾ പ്രതിപക്ഷാംഗങ്ങൾ തന്നെ അടിച്ചുപൊട്ടിച്ചു.ഇരുപക്ഷവും തമ്മിൽ ഉന്തും തള്ളുമായി.
പൊലീസെത്തി ഇരുപക്ഷത്തെയും പിന്തിരിപ്പിച്ചു.
പ്രതിപക്ഷാംഗങ്ങൾ നഗരസഭയുടെ ഗേറ്റിനു സമീപം ഉപവാസ സമരത്തിന്റെ തുടരുന്നതിനിടെ നഗരസഭയുടെ പോർച്ചിനു സമീപത്തു നിന്ന് മൈക്ക് ഉപയോഗിച്ച് ഭരണപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളികൾ തുടങ്ങി.യുഡിഎഫ് കൗൺസിലർമാർ മൈക്കുമായി എത്തിയതോടെ ഉദ്ഘാടനപ്രസംഗം തടസ്സപ്പെട്ടു. തുടർന്ന് ഇരുപക്ഷവും തമ്മിൽ മൈക്കിലൂടെ അസഭ്യം വർഷമായി.
ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ആലുവ ഡിവൈഎസ്പി ടി.ആർ.രാജേഷ് ഭരണപ്രതിപക്ഷ അംഗങ്ങളുമായി ചർച്ച നടത്തി.
ഇതോടെ ഭരണപക്ഷ കൗൺസിലർമാർ നഗരസഭയുടെ ഉള്ളിലേക്കു മടങ്ങി.5 മണിയോടെ പ്രതിപക്ഷ അംഗങ്ങൾ ഉപവാസം അവസാനിപ്പിക്കുകയും ചെയ്തു.തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു നഗരസഭയിൽ വോട്ടർമാരുടെ സിറ്റിങ് ഉണ്ടായിരുന്നു.വോട്ടർമാരിലും പലരും സിറ്റിങ്ങിൽ പങ്കെടുക്കാതെ മടങ്ങി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]