അരൂർ∙തുറവൂർ– അരൂർ ഉയരപ്പാത നിർമാണ മേഖലയിൽ ഒരാഴ്ചയായി തുടരുന്ന ഗതാഗത കുരുക്ക് ജനജീവിതം സ്തംഭിപ്പിക്കുന്നു.ചന്തിരൂർ മുതൽ അരൂർ വരെ നിർമാണം പൂർത്തിയാക്കിയ ഒറ്റ തൂണുകളിൽ കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിക്കുന്ന പണികളാണ് മഴയെ അവഗണിച്ചും പുരോഗമിക്കുന്നത്. വെളളക്കെട്ടും ചെളിക്കുഴമ്പുമായി കിടക്കുന്ന ഇരു ഭാഗത്തെയും സർവീസ് റോഡ് യാത്രക്കാർക്ക് ദുരിതമാണുണ്ടാക്കുന്നത്. ചന്തിരൂർ പാലം മുതൽ അരൂർപളളിവരെ മൂന്നു കിലോമീറ്റർ കടക്കാൻ ബസു യാത്രികർ ഒരു മണിക്കൂറോളം കാത്തിരിക്കണം.
ഇഴഞ്ഞും നിരങ്ങിയുമാണ് ഇത്ര ദൂരം വാഹനങ്ങൾ നീങ്ങുന്നത്. ഇത് വലിയ പ്രതിഷേധങ്ങൾ ഉയർത്തുന്നുണ്ടങ്കിലും അധികാരികൾ ഗൗനിക്കുന്നില്ല. ഇതിനിടെ ഉയരപ്പാത നിർമാണക്കമ്പനിയുടെ അശ്രദ്ധയും അലംഭാവവും നാട്ടുകാരെ ദുരിതങ്ങളിലേക്ക് തള്ളിവിടുന്നു.
കഴിഞ്ഞ ദിവസം തുറവൂർ കവലയിൽ നിർമാണം പൂർത്തിയാക്കിയ മേൽപാലത്തിന്റെ മുകളിൽ നിന്നും സ്കൈ ബീം ക്രെയിൻ സഹായത്തോടെ റോപ്പിലൂടെ താഴെയിറക്കുമ്പോൾ കൊളുത്തു തെറ്റി റോഡിനു കുറുകെ വീണെങ്കിലും ആർക്കും പരുക്കേറ്റില്ല.എന്നാൽ ഇത് കയറ്റാൻ ഇട്ടിരുന്ന പുള്ളർ ലോറി രണ്ടായി ചിതറിപ്പോയി.
ദേശീയ പാതയിലെ കുരുക്കു മുറുകുമ്പോൾ ഇരുചക്രവാഹന യാത്രികരും, ഓട്ടോ, കാർ എന്നിവ വിവിധയിടങ്ങളിലെ ഇട റോഡുകളിലേക്ക് കയറുന്നതോടെ ഇവിടെയും ഗതാഗത പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും അരൂർ പള്ളിയറക്കാവ് റോഡ്,അരൂക്കുറ്റി റോഡ്,വട്ടക്കേരിൽ റോഡ്, വെളുത്തുള്ളി- ആഞ്ഞിലിക്കാട്, കെൽട്രോൺ, കളത്തിയമ്പലം റോഡുകൾ വാഹനത്തിരക്കുമൂലം കുരിക്കിലാകുന്നുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]