ശുദ്ധജല കണക്ഷൻ പരിശോധന
വാട്ടർ വർക്സ് സബ്ഡിവിഷനു കീഴിൽവരുന്ന ശുദ്ധജല കണക്ഷനുകളുടെ പരിശോധന ആന്റി തെഫ്റ്റ് സ്ക്വാഡുകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ഉണ്ടാകും. അനധികൃത കണക്ഷനുകൾ കണ്ടെത്തിയാൽ പിഴ ഈടാക്കുകയും കുടിശിക ഉള്ളവരുടെ കണക്ഷൻ പ്രത്യേകം നോട്ടിസ് നൽകാതെ വിഛേദിച്ച് റവന്യു റിക്കവറിക്കു ശുപാർശ ചെയ്യും.
ജലവിതരണ വകുപ്പിന്റെ ലൈസൻസ് ഉള്ള പ്ലമർ മുഖാന്തരമാണു ശുദ്ധജല കണക്ഷൻ എടുത്തിട്ടുള്ളതെന്നും കുടിശിക മുഴുവൻ അടച്ചു തീർത്തതായും ഉപഭോക്താക്കൾ ഉറപ്പുവരുത്തണമെന്നും കേടായ വാട്ടർ മീറ്ററുകൾ മാറ്റി സ്ഥാപിക്കുകയും മീറ്ററും പരിസരവും വൃത്തിയായി സൂക്ഷിക്കുകയും വേണമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
ധനസഹായ പദ്ധതി: തീയതി നീട്ടി
വനം വകുപ്പ് നടപ്പാക്കുന്ന പ്രോത്സാഹന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 31 വരെ നീട്ടി. സ്വകാര്യ ഭൂമിയിലെ ശോഷിച്ചു വരുന്ന തടി ഉൽപാദനം വർധിപ്പിക്കുന്നതിനും സാധാരണ ഉൽപാദിപ്പിക്കുന്ന തടി ഇനങ്ങളിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും അതുവഴി ഭൂവുടമകൾക്ക് അധിക വരുമാനം ലഭിക്കുന്നതിനും വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ്.
വനം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.forest.kerala.gov.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. 0484 – 2344761
മുൻ സേന ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം
സംസ്ഥാന അമാൽഗമേറ്റഡ് ഫണ്ട് മാനേജിങ് കമ്മിറ്റിയിലേക്കു നോമിനേറ്റ് ചെയ്യുന്നതിനു, സേനയിൽനിന്നു വിരമിച്ച മുതിർന്ന ഓഫിസർമാർക്ക് 20 നു മുൻപായി അപേക്ഷിക്കാം.
ബയോഡേറ്റ, സമ്മതപത്രം എന്നിവ സഹിതം ജില്ലാ സൈനികക്ഷേമ ഓഫിസിൽ ഇ- മെയിൽ വഴിയോ നേരിട്ടോ അപേക്ഷ സമർപ്പിക്കണം. 0484-2422239.
പ്രവേശനപ്പരീക്ഷ പരിശീലനം
പ്ലസ്ടു/വിഎച്ച്എസ്ഇ പഠനം പൂർത്തിയാക്കിയ പട്ടികജാതി വിദ്യാർഥികൾക്കായി പട്ടികജാതി വികസന വകുപ്പു നടപ്പാക്കുന്ന ഒരു വർഷത്തെ മെഡിക്കൽ/എൻജിനീയറിങ് പരീക്ഷാ പരിശീലന ധനസഹായ പദ്ധതിയിലേക്ക് (വിഷൻ പ്ലസ്) സെപ്റ്റംബർ 17 വരെ അപേക്ഷിക്കാം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 17 വൈകിട്ട് 5നു മുൻപ് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം.
0484 2422256.
അന്വേഷണ കമ്മിഷൻ തെളിവെടുപ്പ്
പൊതു പ്രാധാന്യമുള്ള വിഷയങ്ങളിൽ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുന്നതിന് ജസ്റ്റിസ് വി.കെ. മോഹനന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മിഷൻ തെളിവെടുപ്പ് സെപ്റ്റംബർ 20,22 തീയതികളിൽ നടക്കും.
വിനോദ സഞ്ചാരം, ഉൾനാടൻ ജലഗതാഗത മേഖല, മത്സ്യബന്ധനം തുടങ്ങിയ വിഷയങ്ങളിലാണു തെളിവെടുപ്പ്. പൊതുജനങ്ങൾക്ക് ഈ വിഷയങ്ങളിൽ മേലുള്ള അഭിപ്രായങ്ങളും നിർദേശങ്ങളും സെപ്റ്റംബർ ഒന്നിനു മുൻപു നേരിട്ടോ തപാൽ മാർഗമോ സമർപ്പിക്കാം. വിലാസം: ജസ്റ്റിസ് വി.കെ.
മോഹനൻ, കമ്മിഷൻ ഓഫ് എൻക്വയറി, കൊച്ചി -682 031.
സ്കോളർഷിപ്; അപേക്ഷിക്കാം
പെരുമ്പാവൂർ ∙ എംബിഎ പഠനത്തിന് മാർത്തോമ്മാ കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ സ്കോളർഷിപ് ലഭിക്കും. കെ മാറ്റ് ഇല്ലാത്ത കുട്ടികൾക്കും അപേക്ഷിക്കാം.
22നകം അപേക്ഷിക്കണം. 9388616626.
ഫുട്ബോൾ അക്കാദമി:പുതിയ ബാച്ചിന്റെ പ്രവേശനവും കിറ്റ് വിതരണവും
ആലുവ∙ ആലുവ ഫുട്ബോൾ അക്കാദമിയിൽ പുതിയ ബാച്ചിന്റെ പ്രവേശനവും കിറ്റ് വിതരണവും പൊലീസ് ഇൻസ്പെക്ടർ വി.എം.
കെഴ്സൻ ഉദ്ഘാടനം ചെയ്തു. ദേശീയ ഫുട്ബോളിൽ സ്വർണം നേടിയ കേരള ടീം അംഗം ടി.എൻ.
അഫ്നാസിനെ ആദരിച്ചു. നഗരസഭാധ്യക്ഷൻ എം.ഒ.
ജോൺ അധ്യക്ഷത വഹിച്ചു. പി.ജെ.
വർഗീസ്, പി. പൗലോസ്, എം.എം.
ജേക്കബ്, പി. പൗലോസ്, ഡോ.
കെ.പി. ഉണ്ണിക്കൃഷ്ണൻ, പി.എ.
മെഹബൂബ്, ചിന്നൻ ടി. പൈനാടത്ത്, ഫ്രാൻസിസ് മൂത്തേടൻ, സി.പി.
രാജൻ, എം.പി. ജയിംസ്, എൻ.ജെ.
ജേക്കബ്, അബു സലിം, മുഹമ്മദ് ഷെയ്ഖ് എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]