
കളമശേരി ∙ എച്ച്എംടി ജംക്ഷനിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടത്തിയ ഗതാഗത പരിഷ്കാരത്തെത്തുടർന്നു കുരുക്ക് തൊട്ടടുത്ത ആര്യാസ് ജംക്ഷനിലേക്കു മാറി. ദിവസം മുഴുവൻ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ആലുവയിൽ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള വാഹനങ്ങളുടെ ക്യൂ ആര്യാസ് ജംക്ഷനിൽ നിന്നു മുട്ടം വരെ നീളും.
ചിലപ്പോൾ അമ്പാട്ടുകാവ് വരെയും.
മുട്ടത്തു നിന്നു എച്ച്എംടി ജംക്ഷൻ കടന്നുകിട്ടാൻ ഒരു മണിക്കൂറെങ്കിലും വേണം.എച്ച്എംടി മേൽപാലത്തിലെ കുഴികളും പാലത്തിന്റെ വീതിക്കുറവുമാണ് ഇതിനു പ്രധാന കാരണം. എല്ലാ വാഹനങ്ങളും പാലത്തിലൂടെ തിരിച്ചുവിട്ടപ്പോൾ ആറുവരിയായി വരുന്ന വാഹനങ്ങൾ ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകാൻ ബുദ്ധിമുട്ടുകയാണ്.റോഡിന്റെ തകർച്ച പരിഹരിക്കാനും അധികാരികൾ തയാറാവുന്നില്ല.
അടച്ച കുഴികളെല്ലാം തൊട്ടടുത്ത ദിവസം പഴയപടിയാവുന്നതാണു കാണുന്നത്.മഴ പെയ്താൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയില്ല.
വാഹനങ്ങളുടെ ഉരസലുകളും തർക്കങ്ങളും പതിവായി.ആര്യാസ് ജംക്ഷനിൽ ഉണ്ടായിട്ടുള്ള വലിയ കുഴി നാളിതുവരെ അടയ്ക്കാൻ കഴിഞ്ഞിട്ടില്ല. എറണാകുളം ഭാഗത്തു നിന്നു എച്ച്എംടി ജംക്ഷനിലേക്കു പ്രവേശിക്കേണ്ട
വാഹനങ്ങളും ബുദ്ധിമുട്ടുകയാണ്.
കോൺഗ്രസ് പ്രതിഷേധിച്ചു
കളമശേരി ∙ എച്ച്എംടി മേൽപാലത്തിലെ കുഴികൾ മൂടാത്തതിലും ഗതാഗതക്കുരുക്കിനു പരിഹാരം കാണാത്തതിലും പ്രതിഷേധിച്ചു കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
ബ്ലോക്ക് പ്രസിഡന്റ് മധു പുറക്കാട്.
മണ്ഡലം പ്രസിഡന്റുമാരായ പി.എം.നജീബ്, ഷംസു തലക്കോട്ടിൽ, കൗൺസിലർമാരായ എ.കെ.നിഷാദ്, കെ.യു,സിയാദ്, നേതാക്കളായ അഷ്കർ പനയപ്പിള്ളി, മനാഫ് പുതുവായിൽ, എം.എ.വഹാബ്, റസീഫ് അടമ്പയിൽ, റഫീക്ക് തെക്കൻ, അലി തയ്യത്ത്, എൽ.ആർ.വിശ്വൻ, കെ.എം.പരീത് തുടങ്ങിയവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]