
കളമശേരി ∙ ഓഗസ്റ്റ് 15ന് നോർത്ത് കളമശേരിയിൽ നിർമിച്ച മൾട്ടിപർപ്പസ് സ്റ്റേഡിയം തുറന്നുകൊടുക്കുമെന്ന വാഗ്ദാനം നഗരസഭ പാലിച്ചു. എന്നാൽ കളിയുപകരണങ്ങൾ ഒന്നും ലഭ്യമാക്കാതെയായിരുന്നു ഈ തുറന്നുകൊടുക്കൽ.
ഷട്ടിൽ കളിക്കാൻ എവിടെനിന്നോ സംഘടിപ്പിച്ച പഴകിയ വല വലിച്ചുകെട്ടുക മാത്രമാണു ചെയ്തിട്ടുള്ളത്. കളിയുപകരണങ്ങൾ വാങ്ങുന്നതിനു 10 ലക്ഷം രൂപ നീക്കിവച്ചിരുന്നു.
സർക്കാരിന്റെ പോർട്ടലായ ജെം (ഗവ.ഇ പോർട്ടൽ) വഴി വാങ്ങാൻ ഓർഡർ നൽകിയിട്ടുണ്ടെന്നാണ് നഗരസഭ പറയുന്നത്.
ഇതു കൂടാതെ സ്റ്റേഡിയത്തിനു മുന്നിൽ ടർഫ് കോർട്ട് നിർമിക്കാൻ 85 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട്.മൾട്ടി പർപ്പസ് സ്റ്റേഡിയത്തിനു മുൻപ് നഗരസഭ ഇവിടെ വ്യവസായ കേന്ദ്രമാണ് നിർമിച്ചത്. ആരും ഏറ്റെടുക്കാനില്ലാതെ പദ്ധതി നശിച്ചു.
പിന്നീട് ഇവിടെ മാർക്കറ്റ് സ്ഥാപിക്കാൻ നിർദേശമുയർന്നു.
പ്രദേശവാസികളുടെ എതിർപ്പിനെത്തുടർന്ന് ആ നീക്കവും ഉപേക്ഷിച്ചു. പിന്നീടാണ് മൾട്ടിപർപ്പസ് സ്റ്റേഡിയത്തിനു നറുക്കുവീണത്.
2014ൽ തുടങ്ങിയ നിർമാണം 2020ലാണ് അവസാനിച്ചത്. കേന്ദ്രവിഹിതമുൾപ്പെടെ 4.75 കോടി രൂപ ഇതിനായി ചെലവിട്ടു.
കെട്ടിടം ഉദ്ഘാടനം ചെയ്തുവെങ്കിലും കളിയുടെ ആരവം ഉയരാനുള്ള ഒരു സംവിധാനവും ഏർപ്പെടുത്തിയില്ല.
5 വർഷം കെട്ടിടം വെറുതേ കിടന്നു. ഇടക്കാലത്ത് സ്റ്റേഡിയം നഗരസഭ ഗോഡൗണായും ഉപയോഗിച്ചു.കോടികൾ ചെലവിട്ടു നിർമിച്ച കെട്ടിടത്തിൽ മുകളിലത്തെ നിലയിലേക്കുള്ള പാതയ്ക്കു മുകളിൽ ചോർച്ചയുണ്ട്.
മഴക്കാലത്ത് താഴത്തെ നിലയിൽ വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]