അങ്കമാലി ∙ എംസി റോഡിൽ അപകട സാധ്യതയുയർത്തി വൻകുഴികൾ.
എംസി റോഡിന്റെ ടൗൺ ഭാഗത്ത് ഉൾപ്പെടെ ഒട്ടേറെ കുഴികളാണുള്ളത്. ആഴത്തിലുള്ള കുഴികളിൽ ബൈക്കുകൾ വീണ് അപകടത്തിൽ പെടാനുള്ള സാധ്യതകളേറെയാണ്.ചെറുവാഹനങ്ങൾ വീണാൽ തിരികെ കയറാൻ പറ്റാത്തത്ര ആഴത്തിലാണ് പലയിടങ്ങളിലും കുഴികൾ ഉള്ളത്.
വേങ്ങൂർ വരെയുള്ള ഭാഗത്ത് മുപ്പതിലേറെ കുഴികളാണുള്ളത്.
അറ്റകുറ്റപ്പണികൾ നടത്തിയ ഭാഗം വീണ്ടും കുഴികൾ വീണുതുടങ്ങി.മഴയും വെളിച്ചക്കുറവും വാഹനയാത്രക്കാരെ അപകടത്തിൽ പെടുത്താനുള്ള സാധ്യതകളേറ്റുകയാണ്.
റോഡിൽ അപകടകരമായ രീതിയിൽ കുഴികൾ നിറഞ്ഞപ്പോൾ വിവിധ സംഘടനകൾ നടത്തിയ സമരത്തെ തുടർന്നാണു റോഡിന്റെ അറ്റകുറ്റപ്പണി നടത്തിയത്.മഴ കനത്തതോടെ വീണ്ടും കുഴികൾ നിറയുകയായിരുന്നു. ഡബിൾപാലത്തിനു സമീപം കുഴിയിൽ വീണ് സ്കൂട്ടർ യാത്രക്കാരിക്കു പരുക്കേറ്റിരുന്നു.
കാലടി ഭാഗത്തേക്കു പോയ സ്കൂട്ടർ യാത്രക്കാരിയാണ് അപകടത്തിൽ പെട്ടത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]