മൂവാറ്റുപുഴ∙ മണ്ണിടിഞ്ഞു താഴേക്കു പതിച്ച കൂറ്റൻ പാറ പെരുമ്പല്ലൂർ പോസ്റ്റ് ഓഫിസ് – മാറാടി റോഡിലേക്ക് വീണു. ഇന്നലെ പുലർച്ചെയാണ് ഉഗ്ര ശബ്ദത്തോടുകൂടി സ്വകാര്യ വ്യക്തിയുടെ പുരയിടത്തോടു ചേർന്നുള്ള കുന്നിൽ നിന്ന് പാറ ആരക്കുഴ പഞ്ചായത്തിലെ മൂവാറ്റുപുഴ പണ്ടപ്പിള്ളി ലിങ്ക് റോഡിൽ നിന്നു എംസി റോഡുമായി ബന്ധിപ്പിക്കുന്ന പ്രധാന ലിങ്ക് റോഡുകളിലൊന്നായ പോസ്റ്റ് ഓഫിസ് – മാറാടി ലിങ്ക് റോഡിലേക്കു പതിച്ചത്.
ദിവസേന സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർ കടന്നു പോകുന്ന റോഡിലേക്ക് പാറ പതിക്കുമ്പോൾ ഇതിലൂടെ വാഹനങ്ങളൊന്നും കടന്നു പോകാതിരുന്നതിനാൽ ദുരന്തം ഒഴിവായി.
റോഡിൽ ഗതാഗതം തടസ്സം അനുഭവപ്പെട്ടതോടെ നാട്ടുകാരും പൊതുപ്രവർത്തകരും എത്തി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാറക്കഷണം നീക്കം ചെയ്തു. സമാനമായ രീതിയിൽ ഇതിനു മുൻപും ഇവിടെ പാറ പതിച്ചിട്ടുണ്ട്. അപകടകരമായ നിലയിലുള്ള പാറക്കെട്ട് ഒഴിവാക്കണമെന്ന് നാട്ടുകാർ പലവട്ടം ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായിട്ടില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]