മൂവാറ്റുപുഴ∙ ഇരുനില വീടിന്റെ മുകളിലെ മച്ചിൽ കടന്നു കൂടിയ പെരുമ്പാമ്പിനെ മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിൽ പിടികൂടി വനംവകുപ്പിനു കൈമാറി.
മൂവാറ്റുപുഴ കാവുംപടിയിൽ മണിമാളിക വീടിന്റെ രണ്ടാം നിലയിൽ ഓടുകൾ നീക്കിയാണ് മലമ്പാമ്പ് മച്ചിലെ കഴുക്കോലിൽ ചുറ്റിവളഞ്ഞ് താമസം തുടങ്ങിയത്. വീട്ടിൽ ആൾ താമസം ഉണ്ടായിരുന്നെങ്കിലും ആരും മേൽക്കൂരയിലെ കഴുക്കോലിൽ പാമ്പ് തുങ്ങിക്കിടക്കുന്നത് അറിഞ്ഞിരുന്നില്ല.
മഴയിൽ ചോർച്ച ശക്തമായതോടെ മേൽക്കൂരയിൽ കയറി പരിശോധിച്ചപ്പോഴാണ് ഓടുകൾ സ്ഥാനം തെറ്റി കിടക്കുന്നത് കണ്ടത്.
തുടർന്നു നടന്ന പരിശോധനയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. വനംവകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് അംഗീകൃത പാമ്പ് പിടിത്തത്തിൽ വിദഗ്ധനായ സേവി പൂവൻ എത്തി 3 മണിക്കൂറോളം നീണ്ട
പരിശ്രമത്തിനൊടുവിലാണു പാമ്പിനെ പിടികൂടിയത്.
കിളിക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ പിടികൂടി
കൂത്താട്ടുകുളം∙ കിഴകൊമ്പിൽ കിളിക്കൂട്ടിൽ കയറി 5 കിളികളെ കടിച്ചു കൊന്ന മൂർഖൻ പാമ്പിനെ പിടികൂടി. എരുമക്കുളത്ത് പ്രഭാകരന്റെ വീട്ടിലെ കിളക്കൂട്ടിലാണു പാമ്പിനെ കണ്ടെത്തിയത്.
ചില കിളികളെ പാമ്പ് വിഴുങ്ങിയിരുന്നു. ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതിനെ തുടർന്ന് സ്നേക്ക് റെസ്ക്യു ടീം എത്തി പാമ്പിനെ പിടികൂടി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]