
മട്ടാഞ്ചേരി∙ ഇറ്റാലിയൻ സംഗീതത്തിന്റെ മാസ്മരികത കൊച്ചിയിലെ സംഗീതാസ്വാദകർക്ക് പുതിയ അനുഭവമായി. കൊച്ചി ബിനാലെ ഫൗണ്ടേഷനും ഇറ്റാലിയൻ കൾചറൽ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് സംഗീത വിരുന്നൊരുക്കിയത്.
ഇറ്റലിയിലെ ഉദിച്ചുയരുന്ന സംഗീത പ്രതിഭകളായ ഫ്ലൂട്ടിസ്റ്റ് ടോമസോ ബൻസിയോലിനിയും ഗിറ്റാറിസ്റ്റ് ലൊറെൻസോ ബെർണാർഡിയുമാണ് വികാരങ്ങളും സാംസ്കാരിക സ്മരണകളും നിറഞ്ഞ പ്രകടനത്തിന് ജീവൻ പകർന്നത്. ഇറ്റലിയുടെ പ്രാദേശിക വൈവിധ്യത്തെ വരച്ചു കാട്ടിയ പരിപാടി പാരമ്പര്യം, സമകാലിക ആവിഷ്കാരം എന്നിവ തമ്മിലുള്ള ബന്ധങ്ങളെയും കുടിയേറ്റത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ സ്വാധീനങ്ങളെയും എടുത്തു കാണിക്കുന്നതായി.
ഇറ്റലിയിലെ ട്രെന്റോയിൽ നിന്നുള്ള സംഗീതകാരനും അറിയപ്പെടുന്ന ഗിറ്റാറിസ്റ്റുമാണ് ലൊറെൻസോ. യൂറോപ്പിലും , യുഎസ്, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും അദ്ദേഹം സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്.
ലോകത്തിലെ പല പ്രമുഖ വേദികളിലും അറിയപ്പെടുന്ന ഓർക്കസ്ട്രകൾക്ക് ഒപ്പം വേദി പങ്കിട്ടയാളാണ് ഫ്ലൂട്ടിസ്റ്റ് ടോമസോ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]