
ടോക്ക് എച്ച് പബ്ലിക് സ്കൂളിൽ വായനദിനം ആഘോഷിച്ചു
കൊച്ചി ∙ വൈറ്റില ടോക്ക് എച്ച് പബ്ലിക് സ്കൂളിൽ വായനദിനം ആഘോഷിച്ചു. ഡോ.
കെ. വർഗീസ് ടോക്ക് എച്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ എഴുത്തുകാരിയും പ്രഭാഷകയുമായ എ.ഖൈറുന്നിസ മുഖ്യാതിഥിയായി.
റിതിക രഞ്ജീവ് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ കെ.
ടെസി ജോസ് ആശംസകൾ നേർന്നു. വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ലത മുരളീധരൻ മറ്റു അധ്യാപകർ, വിദ്യാർഥികൾ എന്നിവർ സംബന്ധിച്ചു.
ഇതോടൊപ്പം ഡിസി ബുക്സ് സംഘടിപ്പിച്ച പുസ്തക പ്രദർശനവും നടന്നു. വായന വാരത്തോടനുബന്ധിച്ച് ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് സ്കൂളിൽ സംഘടിപ്പിച്ചിട്ടുള്ളത്.
മലയാളം, ഇംഗ്ലിഷ്, ഹിന്ദി, ഫ്രഞ്ച് തുടങ്ങി വിവിധ ഭാഷകളിലെ സാഹിത്യ കൃതികൾ ലഘുനാടകം, കഥ, കവിത, പുസ്തക അവലോകനം തുടങ്ങിയ രൂപത്തിൽ വിദ്യാർഥികളിലേക്ക് എത്തിക്കാനുള്ള പരിപാടികളാണ് തയാറാക്കിയിട്ടുള്ളത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]