കൊച്ചി ∙ സംസ്ഥാന ഹജ്ജ കമ്മിറ്റിക്ക് കീഴിൽ ഈ വർഷം കൊച്ചിയിൽ നിന്നുള്ള ആദ്യ ഹജ് വിമാനം ഏപ്രിൽ 30 ന് യാത്ര തിരിക്കുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. ആദ്യ ഹജ്ജ് വിമാനം ഏപ്രിൽ 30 ന് ഉച്ചയ്ക്ക് 2.10ന് കൊച്ചിയിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 5.30ന് ജിദ്ദയിൽ എത്തിച്ചേരും.
ഒരു പ്രാവശ്യം 432 പേരെ വഹിക്കുന്ന വിമാനം മൊത്തം 20 സർവ്വീസുകളാണ് കൊച്ചിയിൽ നിന്ന് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.
17 സർവ്വീസുകൾ നോർമൽ ഹജ്ജും, 3 സർവീസുകൾ ലഘു ഹജ്ജിനായുമായാണ് നിലവിൽ ക്രമീകരിച്ചിരിക്കുന്നത്. മെയ് 17, 18, 19 തിയ്യതികളിലായാണ് ലഘു ഹജ്ജ്സർവ്വീസ്.
കൊച്ചി എംബാർക്കേഷൻ പോയിന്റ് വഴി കേരളത്തിൽ നിന്നുമുള്ള 7960 പേരും, ലക്ഷദ്വീപുൾപ്പെടെ മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള 408 പേരുമുൾപ്പെടെ മൊത്തം 8368 പേരാണ് യാത്രയാകുന്നത്.
കേരളത്തിൽ നിന്നുമുള്ള മറ്റു എംബാർക്കേഷൻ പോയിന്റുകളായ കണ്ണൂരിൽ നിന്നും മെയ് 5 മുതൽ മെയ് 14 വരെ ഫ്ളൈ അദീൽ 13 സർവ്വീസുകളും, കോഴിക്കോ്ട് നിന്നും മെയ് 15 മുതൽ മെയ് 18 വരെ ആകാശ എയർ 7 സർവ്വീസുകളുമാണ് നടത്തുന്നതെന്നും ഹജ്ജ് കമ്മിറ്റി വൃത്തങ്ങൾ അറിയിച്ചു. ഹജ്ജ് യാത്രാ ഒരുക്കങ്ങളുടെ ചർച്ചകൾക്കായി ഫ്ളൈനാസ് എയർലൈൻസ് അധികൃതർ കരിപ്പൂരിലെ കേരള ഹജ്ജ് കമ്മിറ്റി മുഖ്യ ഓഫീസി ലെത്തി ചർച്ചകൾ നടത്തി.
ചെയർമാൻ ഡോ.
ഹുസൈൻ സഖാഫി ചുള്ളിക്കോട്, അസി. സെക്രട്ടറി ജാഫർ കെ.
കക്കൂത്ത്, നോഡൽ ഓഫീസ്സർ അസ്സയിൻ പി.കെ., ഫളൈനാസ് കൺട്രി മാനേജർ മുഹമ്മദ് സലീം അബ്ദുൾ ഖാദർ, ഫളൈനാസ് കോഴിക്കോട് എയർപോർട്ട് മാനേജർ ഹാനി കെ.പി., ജുനൈദ് ഫാസിൽ എന്നിവർ സംബന്ധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

