മൂവാറ്റുപുഴ ∙ പേഴക്കാപ്പിള്ളി പുഞ്ചേരി ഭാഗത്ത് കിണറ്റിൽ വീണ നാലു വയസ്സുകാരനെ മൂവാറ്റുപുഴ എസ്ഐയും സംഘവും നാട്ടുകാരും ചേർന്ന് അദ്ഭുതകരമായി രക്ഷപ്പെടുത്തി. പുഞ്ചേരി ഭാഗത്ത് പരാതി അന്വേഷിക്കാനായി സ്ഥലത്തെത്തിയപ്പോൾ വീട്ടുകാരുടെ നിലവിളി കേട്ട് ജീപ്പ് നിർത്തി മൂവാറ്റുപുഴ എസ്ഐ അതുൽ പ്രേം ഉണ്ണി ഉടൻ തന്നെ സ്വന്തം ജീവൻ വില കൽപിക്കാതെ കിണറ്റിലേക്ക് ഇറങ്ങുകയും മുങ്ങിത്താഴ്ന്ന കുട്ടിയെ കിണറിൽ നിന്ന് കോരിയെടുക്കുകയായിരുന്നു.
എസ്ഐക്കൊപ്പം ഉണ്ടായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത്ത് രാജനും പിന്നാലെ കിണറ്റിൽ ഇറങ്ങി രക്ഷാപ്രവർത്തനം നടത്തി.
ഒപ്പമുണ്ടായിരുന്നു എഎസ്ഐ കെ.എസ്.ഷിനു നാട്ടുകാരെ വിളിച്ചു ചേർത്ത് കയറും ഗോവണിയും ഇറക്കി നൽകി കുട്ടിയെ പുറത്തെത്തിച്ചു. കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
പൂഞ്ചേരി ഭാഗത്തുള്ള താന്നിച്ചുവട്ടിൽ വീട്ടിൽ ഷിഹാബിന്റെ മകനാണ് പൊലീസിന്റെ അവസരോചിതമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

