മൂവാറ്റുപുഴ∙ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ജനജീവിതം സ്തംഭിച്ചു. കെഎസ്ആർടിസി ബസ് ഡ്രൈവർമാരുടെ വിട്ടുവീഴ്ചയില്ലാത്ത മനോഭാവവും വാശിയും മൂലമാണ് ഇന്നലെ രാവിലെ കച്ചേരിത്താഴത്ത് അപകടവും റോഡിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടത്.
സുൽത്താൻ ബത്തേരിക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് സൂപ്പർ ഫാസ്റ്റ് ബസും മൂവാറ്റുപുഴയിൽ നിന്നു തൃപ്പൂണിത്തുറയിലേക്കു പുറപ്പെട്ട ഓർഡിനറി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
മൂവാറ്റുപുഴ പഴയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു സംഭവം.
വീതി കൂടിയ റോഡ് പാലത്തിലേക്ക് പ്രവേശിക്കുമ്പോൾ കുപ്പിക്കഴുത്ത് പോലെ ചുരുങ്ങും. ഇവിടെ, മുന്നിൽ കയറാനുള്ള രണ്ട് ഡ്രൈവർമാരുടെയും ശ്രമമാണ് അപകടത്തിൽ കലാശിച്ചത്.
ബസുകളുടെ വശങ്ങൾ തമ്മിൽ കൂട്ടി ഉരസുകയും ഇടിക്കുകയും ചെയ്തതോടെ യാത്രക്കാർ പരിഭ്രാന്തരായി. ഇതിനു പിന്നാലെ ഇരു ബസിലെയും ഡ്രൈവർമാർ തമ്മിൽ തർക്കം ആരംഭിച്ചു. വാഹനം മാറ്റാൻ ഇരുവരും തയാറാകാതെ വന്നതോടെ എംസി റോഡിൽ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു.
വിവിധ സ്ഥലങ്ങളിലേക്കു പോകേണ്ട
യാത്രക്കാരും മറ്റ് സ്വകാര്യ വാഹനങ്ങളും റോഡിൽ കുടുങ്ങി വീർപ്പുമുട്ടി. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തു വന്നതോടെയാണ് ഡ്രൈവർമാർ ബസുകൾ നീക്കാൻ നിർബന്ധിതരായത്.
വലിയ വാഹനങ്ങൾ ഒരേസമയം പാലത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നത് പലപ്പോഴും അപകടങ്ങൾക്കു കാരണമാകുന്നുണ്ട്. വൻ ദുരന്തം ഒഴിവായെങ്കിലും, തിരക്കേറിയ നഗരമധ്യത്തിൽ ഗതാഗതം തടസ്സപ്പെടുത്തിയ ഡ്രൈവർമാർക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

