പെരുമ്പാവൂർ ∙എംസി റോഡിൽ കാലടിപ്പാലം മുതൽ മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആറൂർ വരെയുള്ള 40 കിലോമീറ്ററിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ 1502 വാഹനാപകടങ്ങളിൽ 178 പേർ മരിച്ചതായി വിവരാവകാശ രേഖ. പരിസ്ഥിതി സംരക്ഷണ കർമ സമിതി ചെയർമാൻ വർഗീസ് പുല്ലുവഴിക്ക് പെരുമ്പാവൂർ, കുറുപ്പംപടി, കുന്നത്തുനാട്, മുവാറ്റുപുഴ പൊലീസ് സ്റ്റേഷൻ അധികൃതർ നൽകിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
കാലടിപ്പാലം മുതൽ വട്ടക്കാട്ടുപടി വരെയുള്ള 9 കിലോമീറ്ററിൽ 576 വാഹനാപകടങ്ങളും 95 മരണങ്ങളും സംഭവിച്ചു.
കുറുപ്പംപടി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വട്ടക്കാട്ടുപടിക്കും മണ്ണൂരിനും ഇടയിലുളള 9 കിലോമീറ്ററിൽ 332 വാഹനാപകടങ്ങളുണ്ടായി . 41 പേർ മരിച്ചു.
കാലടിപ്പാലം മുതൽ മണ്ണൂർ വരെയുള്ള പെരുമ്പാവൂർ, കുറുപ്പംപടി, കുന്നത്തുനാട് സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന എംസി റോഡിലെ 18 കിലോമീറ്ററിൽ 930 വാഹനാപകടങ്ങളിൽ 138 പേർ മരിച്ചു.
മുവാറ്റുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എംസി റോഡിലെ മണ്ണൂരിനും ആറൂരിനും ഇടയിലുള്ള 22 കിലോമീറ്ററിൽ അപകടങ്ങൾ കുറവുള്ളതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ഈ ഭാഗത്ത് 5 വർഷത്തിനിടയിൽ 572 വാഹനാപകടങ്ങളിലായി 40 പേർ മരിച്ചു. എംസി.റോഡിലെ അപകടങ്ങളുടെ തീവ്രത കണക്കിലെടുത്ത് റോഡ് സുരക്ഷയ്ക്ക് പരിഹാര നടപടികൾ സ്വീകരിക്കണമെന്ന് പരിസ്ഥിതി സംരക്ഷണ കർമസമിതി ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

