നെടുമ്പാശേരി ∙ വീട് ജപ്തി ചെയ്തതിനെ തുടർന്ന് വീട്ടിൽ കയറാനാകാതെ യുവതി. ആവണംകോട് മണിയത്തറ സ്വദേശി സീന ശശിയാണ് ജപ്തി ചെയ്ത വീടിനു മുൻപിൽ കഴിച്ചുകൂട്ടുന്നത്.
5 വർഷം മുൻപ് 5 ലക്ഷം രൂപയാണ് സീന ആലുവ അർബൻ സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തത്. ഇപ്പോൾ പലിശയടക്കം 7 ലക്ഷം രൂപയായി.
2 ലക്ഷത്തോളം രൂപ തിരിച്ചടച്ചിരുന്നു. ഇതിനിടെ ഭർത്താവിന്റെ അസുഖത്തെ തുടർന്ന് വലിയ തുക ചികിത്സയ്ക്കായി ചെലവായതിനാൽ അടവു മുടങ്ങി. ഭർത്താവ് ഒരു വർഷം മുൻപ് മരിക്കുകയും ചെയ്തു.
കോടതി വഴിയാണ് ജപ്തി നടപ്പാക്കിയതെന്നും ബാങ്കിന്റെ തുടർച്ചയായ നോട്ടിസുകൾക്കൊന്നും ഇവർ പ്രതികരിച്ചില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
നിയമാനുസൃതമായ എല്ലാ ഇളവുകളും നൽകാൻ എപ്പോഴും തയാറാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.
പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബിജു കെ.മുണ്ടാടൻ, വാർഡ് അംഗമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ജോളി റോയ്, സെബി കരുമത്തി എന്നിവരുടെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ കുടുംബത്തെ സഹായിക്കാൻ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

