കോലഞ്ചേരി ∙ കുന്നക്കുരുടി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ മൂന്നാം ശതോത്തര രജത ജൂബിലി ആഘോഷത്തിന് ഒരുങ്ങി. 20,21 തീയതികളിൽ നടക്കുന്ന പ്രധാന പെരുന്നാളിന് അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്, നിലയ്ക്കൽ ഭദ്രാസനാധിപൻ ഡോ.
ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ നേതൃത്വം നൽകും. 1700ൽ സ്ഥാപിച്ച ദേവാലയം 1901ൽ ആണ് പുതുക്കി പണിതത്.
മലങ്കര മെത്രാപ്പൊലീത്ത പുലിക്കോട്ടിൽ മാർ ദിവന്നാസിയോസ് അഞ്ചാമൻ തിരുമേനിയുടെ പ്രധാന കാർമികത്വത്തിലും പൗലോസ് മാർ അത്തനാസിയോസ്, പൗലോസ് മാർ ഇവാനിയോസ് (ഒന്നാം കാതോലിക്കാ), ഗീവർഗീസ് മാർ ഗ്രിഗോറിയോസ് (പരുമല തിരുമേനി) എന്നിവരുടെ സഹ കാർമികത്വത്തിലും കൂദാശ നടത്തിയ ദേവാലയത്തെ 2001ൽ കത്തീഡ്രൽ ആയി ഉയർത്തി. 3 സൺഡേ സ്കൂളുകൾ, 75 വർഷം പിന്നിട്ട
ഇമ്മാനുവൽ സുവിശേഷ സംഘം, 25 വർഷം പിന്നിട്ട ചാരിറ്റബിൾ ഫൗണ്ടേഷൻ ഉൾപ്പെടെ വിവിധ ആത്മീയ സംഘടനകളും ഇവിടെ പ്രവർത്തിച്ചു വരുന്നു.
കത്തീഡ്രൽ ഇടവകയുടെ ശിലാസ്ഥാപനത്തിന്റെയും വിശുദ്ധ യാക്കോബ് ബുർദാനയുടെയും ഓർമപ്പെരുന്നാളിനു തുടക്കം കുറിച്ചു വികാരി ഫാ.
ടിജോ കുര്യാക്കോസ് കൊടി ഉയർത്തി. 20നു രാവിലെ 7.15ന് കുർബാന, വൈകിട്ട് 5ന് മൂന്നാം ശതോത്തര രജത ജൂബിലി സ്മാരക മന്ദിരത്തിന്റെ കൂദാശ, 7.30ന് ജൂബിലി സമ്മേളനം, 8.30ന് പ്രദക്ഷിണം, 10ന് ആശീർവാദം.
21ന് രാവിലെ 6ന് യാക്കോബ് തോമസ് റമ്പാൻ കുർബാന അർപ്പിക്കും. തുടർന്ന് മൂന്നിന്മേൽ കുർബാനയ്ക്ക് ഡോ.
ജോഷ്വ മാർ നിക്കോദിമോസ് പ്രധാന കാർമികത്വം വഹിക്കും. ഫാ.
കെ.കെ. മർക്കോസ് കോറെപ്പിസ്കോപ്പ, ഫാ.
പി.വി.ഫിലിപ് കോറെപ്പിസ്കോപ്പ എന്നിവർ സഹ കാർമികത്വം വഹിക്കും. തുടർന്ന് മധ്യസ്ഥ പ്രാർഥന, വിദ്യാഭ്യാസ സ്കോളർഷിപ് വിതരണം, പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചസദ്യ.
ചടങ്ങുകൾക്ക് വികാരി ഫാ. ടിജോ കുര്യാക്കോസ്, ട്രസ്റ്റിമാരായ ഏലിയാസ് വർക്കി, ബാബു വർഗീസ്, സെക്രട്ടറി വി.വി.
വർഗീസ് എന്നിവർ നേതൃത്വം നൽകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

