കൊച്ചി ∙ ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനം ‘ലിറ്റ്മസ് 25’ എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ 19ന് നടക്കും. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും.
ലിറ്റ്മസിന്റെ ആറാമത്തെ എഡിഷനാണ് ഇപ്പോൾ നടക്കുന്നത്.
ആദ്യമായി 2018-ൽ തിരുവനന്തപുരത്തും, 2019-ൽ കോഴിക്കോടുമാണ് നടന്നത്. കോവിഡ് മൂലം മാറ്റിവയ്ക്കപ്പെട്ട
രണ്ടു വർഷങ്ങൾക്കുശേഷം ലിറ്റ്മസ്–22 കൊച്ചി കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. തുടർന്ന് തിരുവനന്തപുരത്തും കോഴിക്കോടും നടന്ന ശേഷം വീണ്ടും കൊച്ചിയിൽ തിരിച്ചെത്തുകയാണ്.
ലിറ്റ്മസ് വേദിയിൽ എസെൻസ് അവാർഡുകളും വിതരണം ചെയ്യും.
എസെൻസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഇത്തവണ, പ്രശസ്ത ബംഗ്ലദേശ് എഴുത്തുകാരിയും ആകിറ്റിവിസ്റ്റുമായ തസ്ലീമ നസ്രീനാണ്. വാർത്താസമ്മേളനത്തിൽ എസെൻസ് ഗ്ലോബൽ പ്രസിഡന്റ് പ്രവീൺ വി.
കുമാർ, സെക്രട്ടറി സന്തോഷ് മാത്യു, ട്രഷറർ പ്രമോദ് എഴുമറ്റൂർ, പ്രോഗ്രാം കോഓർഡിനേറ്റർ ബെന്നി വർഗീസ്, മീഡിയ കോഓർഡിനേറ്റർ എം.റിജു എന്നിവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]