കോതമംഗലം∙ കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്നു പാറക്കല്ല് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന 2 വീട്ടമ്മമാർക്കു പരുക്കേറ്റു. മാമലക്കണ്ടം കൊയ്നിപ്പാറ വറുവുങ്കൽ രമണി തങ്കച്ചൻ (58), പുറക്കാട്ട് തങ്കമണി രാമചന്ദ്രൻ (61) എന്നിവരാണു പരുക്കേറ്റു ചികിത്സ തേടിയത്. ഇന്നലെ രാവിലെ ഒൻപതോടെയാണു സംഭവം.
രമണിയുടെ കൃഷിയിടത്തിൽ ഇരുവരും അടിക്കാട് വെട്ടുമ്പോഴാണു മലയിൽ നിന്നു വലിയ പാറ അടർന്നുവീണത്. ശബ്ദംകേട്ട് ഓടിമാറുന്നതിനിടെ രമണിയുടെ ദേഹത്ത് പാറക്കല്ല് തട്ടുകയായിരുന്നു.
തങ്കമണിയുടെ ദേഹത്തു കല്ല് തെറിച്ചുകൊണ്ടു.
കാട്ടാന ശല്യം നിരന്തരമുള്ള കൃഷിയിടത്തിൽ കാപ്പി, കുരുമുളക് എന്നിവയാണ് അവശേഷിക്കുന്നത്. കാട് തെളിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം.
മലമുകളിൽ നിലയുറപ്പിച്ചിട്ടുള്ള ആനകളാണ് കല്ല് തള്ളിയിട്ടതെന്നു നാട്ടുകാർ സംശയിക്കുന്നു. ഗുരുതര പരുക്കേറ്റ രമണിയെ മുളവടികളിൽ തുണികെട്ടി മഞ്ചൽ ഉണ്ടാക്കി ചുമന്നാണു നാട്ടുകാർ റോഡിൽ എത്തിച്ച് ആംബുലൻസിൽ കയറ്റിയത്. ഇരുവരെയും കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
നട്ടെല്ലിനും കാലിനും പരുക്കേറ്റ രമണിയെ വിദഗ്ധ ചികിത്സയ്ക്കായി എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തങ്കമണിയുടെ വാരിയെല്ലിനു പൊട്ടലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

