ആലുവ∙ അദ്വൈതാശ്രമ അധികൃതർ ഇരുമ്പു ഗേറ്റ് സ്ഥാപിച്ചു റോഡ് അടച്ചതോടെ വിവാദ കേന്ദ്രമായി മാറിയ നഗരസഭയുടെ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ വാതിലും ജനലുകളും ഉദ്ഘാടന, നവീകരണ വേളകളിൽ സ്ഥാപിച്ച ശിലാഫലകങ്ങളും അജ്ഞാതർ തകർത്തു. ഇവിടെ ഉണ്ടായിരുന്ന ഗേറ്റ് പിഴുതു നീക്കി. ഗ്രാനൈറ്റിൽ തയാറാക്കിയ ശിലാഫലകങ്ങൾ ഇളക്കി മാറ്റിയ ശേഷം അവിടെ വെള്ള പൂശി.
പ്ലാന്റിലെ വാച്ചറുടെ കട്ടിലും കിടക്കയും പുഴയിലെറിഞ്ഞു.
മോട്ടറിലേക്കു വൈദ്യുതി എത്തിക്കുന്നതിനുള്ള പാനൽ ബോർഡുകളും സ്വിച്ച് ബോർഡുകളും നശിപ്പിച്ചു. നഗരസഭയുടെ സ്ഥലത്ത് അതിക്രമിച്ചു കയറി നാശനഷ്ടങ്ങൾ വരുത്തിയവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു നഗരസഭാ സെക്രട്ടറി റൂറൽ എസ്പിക്കും എസ്എച്ച്ഒയ്ക്കും പരാതി നൽകി. നഗരസഭയുടെ പ്ലാന്റിലേക്കു പ്രവേശനം തടഞ്ഞ് അദ്വൈതാശ്രമം അധികൃതർ റോഡിൽ അനധികൃതമായി ഗേറ്റ് സ്ഥാപിച്ചിരിക്കുകയാണെന്നും സെക്രട്ടറിയുടെ പരാതിയിൽ പറയുന്നു.
നഗരസഭാധ്യക്ഷൻ എം.ഒ. ജോണും കൗൺസിലർമാരും സ്ഥലം സന്ദർശിച്ചു നാശനഷ്ടം വിലയിരുത്തിയ ശേഷമാണ് പൊതുമുതൽ നശിപ്പിച്ചതിനു പൊലീസിൽ പരാതി നൽകിയത്.
അദ്വൈതാശ്രമം സെക്രട്ടറിക്ക് നഗരസഭ നോട്ടിസ് നൽകി
ആലുവ∙ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മലിനജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള റോഡിൽ അനധികൃതമായി സ്ഥാപിച്ച ഗേറ്റും ഫ്ലെക്സും ഉടൻ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അദ്വൈതാശ്രമം സെക്രട്ടറിക്കു നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകി. അല്ലാത്ത പക്ഷം നഗരസഭ അതു നിയമപരമായി നീക്കി ചെലവ് അദ്വൈതാശ്രമം സെക്രട്ടറിയിൽ നിന്ന് ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു.
റോഡും പ്ലാന്റും സ്ഥിതി ചെയ്യുന്ന സ്ഥലം അടിസ്ഥാന നികുതി റജിസ്റ്റർ പ്രകാരം പുറമ്പോക്കു ഭൂമിയാണെന്നും ‘സർക്കാർ തോട്, സർക്കാർ വഴി’ എന്നു വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും നോട്ടിസിൽ പറയുന്നു. 2021–22ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ കട്ട
വിരിച്ചു പരിപാലിച്ചു വരുന്ന പൊതു റോഡിലെ കയ്യേറ്റവും നിയമലംഘനവും സംബന്ധിച്ചു 2022 മാർച്ച് 15 മുതൽ നഗരസഭയിൽ നിന്നു നൽകി വരുന്ന നോട്ടിസുകൾക്ക് അദ്വൈതാശ്രമം സെക്രട്ടറി തരുന്ന മറുപടികൾ തൃപ്തികരമല്ലെന്നും ഇക്കാര്യം രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും നഗരസഭാ സെക്രട്ടറി പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]