കോതമംഗലം ∙ ബ്ലോക്ക് പഞ്ചായത്തിന്റെ ‘ലഹരിക്കെതിരെ കളിസ്ഥലങ്ങൾ’ എന്ന ക്യാംപെയ്നിന്റെ ഭാഗമായി 10 ലക്ഷം രൂപ വിനിയോഗിച്ച് കടവൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ അങ്കണത്തിൽ സ്ഥാപിച്ച ഓപ്പൺ ജിംനേഷ്യം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.
എ. എം.
ബഷീർ ഉദ്ഘാടനം ചെയ്തു. പൈങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ജിജി ഷിജു അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു മത്തായി, ജില്ല പഞ്ചായത്ത് അംഗം റാണിക്കുട്ടി ജോർജ്, ജോമി തെക്കേക്കര, സാലി ഐപ്, ജയിംസ് കോറമ്പേൽ, ആനീസ് ഫ്രാൻസിസ്, നിസാമോൾ ഇസ്മായിൽ, ടി.
കെ. കുഞ്ഞുമോൻ, മിൽസി ഷാജി, സന്തോഷ് ജോർജ്, നൈസ് എൽദോ, റെജി സാന്റി, അരുൺ ജോസഫ്, റോബിൻ ഏബ്രഹാം, ഷെജി ജേക്കബ്, കുര്യാക്കോസ് കഴക്കച്ചാലിൽ, ബാബു ഭാർഗവൻ, ശിവൻ കാഞ്ഞാമ്പുറത്ത്, മാത്യു ആദായി, എ.
ജെ. ജോൺ, റെനിത ഗോവിന്ദ്, അഞ്ജു മാണി തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]