
കൊച്ചി ∙ ഏറെ തിരക്കേറിയ കാക്കനാട് സീപോർട്ട്– എയർപോർട്ട് റോഡിൽ ട്രെയിലറിൽ നിന്ന് കൂറ്റൻ ട്രാൻസ്ഫോർമർ താഴെവീണു. തുടർന്ന് മണിക്കൂറുകളോളം ഇവിടെ ഗതാഗതം സ്തംഭിച്ചു.
പിന്നീട് ക്രെയിനുകൾ എത്തിച്ച് റോഡിന്റെ വശത്തേക്ക് ട്രാൻസ്ഫോർമർ മാറ്റിയെങ്കിലും റോഡിൽ കനത്ത തിരക്കാണ്. ഏറെ തിരക്കുള്ള ഈ റോഡിൽ ട്രാൻസ്ഫോർമർ വീണപ്പോൾ ഭാഗ്യം കൊണ്ടു മാത്രമാണ് ആളപായമുണ്ടാകാതിരുന്നത്. ഇന്ഫോപാര്ക്ക് ഗേറ്റിന് മുന്നില് റോഡിന്റെ മധ്യഭാഗത്തായുള്ള ചെറിയ വളവും ഇറക്കവും ചേർന്ന ഭാഗത്തായിരുന്നു അപകടം.
ബ്രഹ്മപുരത്തു നിന്ന് അറ്റകുറ്റപ്പണിക്കായി കളമശേരി സബ്സ്റ്റേഷനിലേക്ക് കൊണ്ടു പോയതായിരുന്നു 10 അടിയിലേറെ ഉയരമുള്ള കൂറ്റൻ ട്രാൻസ്ഫോർമർ. നേരത്തെ ഇത്തരത്തിൽ 3 ട്രാൻസ്ഫോർമറുകൾ അറ്റക്കുറ്റപ്പണിക്കായി എത്തിച്ചിരുന്നു.
ട്രെയിലറിൽ ക്ലിപ്പുകളിട്ട് ട്രാൻസ്ഫോർമറുകൾ ഉറപ്പിച്ചാണ് യാത്ര.
എന്നാൽ ഇവിടെയെത്തിയപ്പോൾ റോഡിന്റെ ചരിവു മൂലം ട്രാൻസ്ഫോർമറിലുള്ള 40 ടണ്ണോളം വരുന്ന ഡീസൽ ഒരു ഭാഗത്തേക്ക് ചരിയുകയും തുടർന്ന് ക്ലിപ്പുകൾ ഒടിഞ്ഞ് റോഡിലേക്ക് വീഴുകയുമായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. എല്ലാ സുരക്ഷാ മുൻകരുതലകളും എടുത്തിരുന്നു എന്നാണ് കെഎസ്ഇബിയും പറയുന്നത്.
റോഡിന്റെ നടുക്ക് ട്രാൻസ്ഫോർമർ വീണതോടെ മൂന്നു ഭാഗത്തേക്കുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. പിന്നീട് ക്രെയിനുകൾ എത്തി ട്രാൻസ്ഫോർമർ ഉയർത്തി റോഡിന്റെ വശത്തേക്ക് വച്ചതോടെ രണ്ടു ഭാഗത്തു കൂടി വാഹനങ്ങൾക്ക് കടന്നു പോകാനായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]