കോലഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രി – മാങ്ങാട്ടൂർ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ രോഗികൾ ഉൾപ്പെടെ യാത്രക്കാർ വലയുന്നു. റോഡിന് ഇരുവശവും വണ്ടികൾ അനധികൃതമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിനു കാരണം.ആശുപത്രിയിൽ എത്തുന്നവർ വണ്ടി റോഡിന്റെ 2 വശങ്ങളിലും പാർക്കു ചെയ്യുന്നതോടെ ആംബുലൻസ് ഉൾപ്പെടെ വലിയ വണ്ടികൾക്ക് കടന്നു പോകാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. മാങ്ങാട്ടൂർ ഭാഗത്തു നിന്ന് ആശുപത്രിയിലേക്കു വരുന്ന വണ്ടികളും ഇവിടെ നിന്ന് തിരിച്ചു പോകുന്ന വണ്ടികളും കുരുക്ക് അഴിയാൻ ഏറെ നേരം റോഡിൽ കാത്തു കിടക്കേണ്ടി വരുന്നു.
മഴുവന്നൂർ, കടയ്ക്കനാട്, മംഗലത്തുനട, തട്ടാംമുകൾ, വലമ്പൂർ, ഐരാപുരം, കുന്നക്കുരുടി, മണ്ണൂർ, നെല്ലാട് തുടങ്ങിയ പ്രദേശങ്ങളിലേക്കു പോകുന്നവർ ഇൗ വഴിയാണ് സഞ്ചരിക്കുന്നത്.
അനധികൃതമായി റോഡിൽ പാർക്ക് ചെയ്യുന്ന വണ്ടികൾക്ക് പിഴ ചുമത്തിയാൽ മാത്രമേ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയൂവെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സെക്യൂരിറ്റിയെ നിയോഗിക്കുകയോ പൊലീസിന്റെ സേവനം ലഭ്യമാക്കുകയോ ചെയ്തില്ലെങ്കിൽ രോഗികളും സ്കൂൾ വിദ്യാർഥികളും ഉൾപ്പെടെയുള്ള യാത്രക്കാർ ദുരിതത്തിലാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]