
പൂത്തോട്ട ∙ വേമ്പനാട് കായലിൽ പൊടിക്കക്ക വാരുന്നതിന് എതിരെ നടപടി വേണമെന്ന് കക്ക വാരൽ തൊഴിലാളികൾ.
കായലിൽ നിന്ന് അനധികൃതമായി പൊടിക്കക്ക വലിയ തോതിൽ കടത്തിക്കൊണ്ടു പോകുന്നു എന്നാണ് പരാതി. പൂത്തോട്ട, തെക്കൻ പറവൂർ മേഖലയിലാണ് പൊടിക്കക്ക വാരൽ ഇപ്പോൾ വ്യാപകമായി നടക്കുന്നത്.
കായലിൽ വീണ കക്ക വളരാൻ അനുവദിക്കാതെ ചെറിയ കണ്ണി വല ഉപയോഗിച്ചാണ് രാത്രിയും പകലും വ്യാപകമായി ഇവ വാരി കൊണ്ടുപോകുന്നത്.
കീച്ചേരി, ചെമ്പ്, കാട്ടിക്കുന്ന്, പെരുമ്പളം, പാണാവള്ളി തുടങ്ങിയ സ്ഥലങ്ങളിൽ ഉള്ളവരാണ് പൊടിക്കക്ക വാരി കടത്തുന്നത് എന്ന് കക്ക വാരൽ തൊഴിലാളികൾ ആരോപിക്കുന്നു.എൻജിൻ ഘടിപ്പിച്ച വലിയ വള്ളത്തിൽ എത്തി വളരെ വേഗത്തിൽ പൊടി കക്ക വാരി നിറച്ചാണ് ഇവർ പോകുന്നത്. കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളികൾ ഇവരുമായി തർക്കം ഉണ്ടായി.കാലാവസ്ഥാ മാറ്റവും കായലിൽ എക്കൽ അടിയുന്നതും രാസമാലിന്യം ഒഴുകി വിടുന്നതും മൂലം കക്കയുടെയും മറ്റ് മത്സ്യങ്ങളുടെയും പ്രജനനത്തിന് വലിയ ഭീഷണി നേരിടുന്ന സമയത്താണ് പൊടിക്കക്ക വാരൽ തകൃതിയായി നടക്കുന്നത്.
പൊടിക്കക്ക വളർന്ന് വലുതാക്കുന്നതിനു ഒരു വർഷം എങ്കിലും എടുക്കും.
ഇപ്പോൾ ഇവ വാരുന്നത് കക്കകളുടെ പ്രജനനത്തിനു വലിയ പ്രതിസന്ധികൾ നേരിടും. പരാതി നൽകിയിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.
സർക്കാർ സംവിധാനം ഉപയോഗിച്ചു പൊടിക്കക്ക മൊത്തമായി ശേഖരിക്കുന്നവരെ പിടികൂടണം എന്ന് തൊഴിലാളികളുടെ ആവശ്യം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]