
കോതമംഗലം∙ ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് അതിവേഗം ഉയരുന്ന സാഹചര്യത്തിൽ ഇന്നു ബ്ലൂ അലർട്ട് പ്രഖ്യാപിച്ചേക്കും. ഇന്നലെ രാത്രി 161.75 മീറ്റർ ആയി ഉയർന്നു അണക്കെട്ടിലെ ജലനിരപ്പ്.
162 മീറ്റർ എത്തിയാൽ ബ്ലൂ അലർട്ട് നൽകും. 162.5 മീറ്ററിൽ യെലോ, 163 മീറ്ററിൽ റെഡ് അലർട്ടുകൾ നൽകണം.
169 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ 163.5 മീറ്ററാണ് ഇപ്പോൾ റൂൾ കർവ്. ഈ അളവിലെത്തിയാൽ ഷട്ടറുകൾ തുറന്ന് അധികജലം പുറത്തേക്കൊഴുക്കും.
2022 ഓഗസ്റ്റ് 9നാണു മുൻപ് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കേണ്ടി വന്നത്. മഴ കനത്തതോടെ പെരിയാറിൽ ജലനിരപ്പ് താഴ്ത്താൻ ഭൂതത്താൻകെട്ട് ബറാജിന്റെ 15 ഷട്ടറുകളും തുറന്നിട്ടിരിക്കുകയാണ് …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]