
കൊച്ചി ∙ മദ്രാസ് ഐഐടി വികസിപ്പിച്ച രാജ്യത്തെ ഏറ്റവും ഭാരം കുറഞ്ഞ വീൽചെയർ കേരളത്തിൽ ആദ്യമായി കോതമംഗലം പീസ് വാലിയിൽ. 9 കിലോഗ്രാം മാത്രം ഭാരമുള്ള ഈ വീൽ ചെയർ ഭിന്നശേഷിക്കാർക്കിടയിൽ പരിചയപ്പെടുത്താനാണ് പീസ് വാലിയിൽ എത്തിച്ചത്.
സമാനമായ സാങ്കേതിക തികവുള്ള ഇറക്കുമതി ചെയ്യുന്ന വീൽചെയറുകൾക്ക് രണ്ടര ലക്ഷം രൂപ വരെ വില വരുന്നിടത്താണ് ‘വൈഡി വൺ’ എന്ന പേര് നൽകിയിരിക്കുന്ന ഈ വീൽചെയർ 74000 രൂപ ചെലവിൽ മദ്രാസ് ഐഐടി വികസിപ്പിച്ചത്.
സംസ്ഥാനത്ത് നട്ടെല്ലിന് പരുക്കേറ്റവരും പക്ഷാഘാതം ബാധിച്ചവരും ഉൾപ്പെടെ ഒരേസമയം ഏറ്റവുമധികം പേർ ചികിത്സയ്ക്കെത്തുന്ന കേന്ദ്രം എന്നതിനാലാണ് പീസ് വാലിയിൽ ഐഐടി സംഘം എത്തിയത്. ഉപയോക്താക്കളുടെ ശരീരഘടന, പോസ്ചർ, മൊബിലിറ്റി ആവശ്യങ്ങൾ എന്നിവയ്ക്ക് അനുസരിച്ച് പൂർണമായും കസ്റ്റമൈസ് ചെയ്യാനാകുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്.
മികച്ച ബലവും എനർജി എഫിഷ്യൻസിയും കിട്ടുന്ന തരത്തിലാണ് രൂപഘടന. എളുപ്പത്തിൽ എടുത്ത് പൊക്കാനും കൈകാര്യം ചെയ്യാനും സാധിക്കുന്നതിലൂടെ പൊതു ഗതാഗത സൗകര്യങ്ങളിൽ ഉൾപ്പടെ അനായാസമായി ഉപയോഗിക്കാം.
ഐഐടിയിലെ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജി വിഭാഗത്തിലെ ജി.പൂർണചന്ദ്രൻ, ഗോകുൽ പ്രസാദ് എന്നിവർ നേതൃത്വം നൽകി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]