കൊച്ചി ∙ ഇൻഷുറൻസ് ക്ലെയിം രേഖകൾ തയാറാക്കി നൽകുന്നതിന് 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ അറസ്റ്റിലായ പൊലീസുകാരന് ജാമ്യം. തൃശൂർ ഒല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിപിഒ എ.സജീഷിനാണ് ഹൈക്കോടതി വെള്ളിയാഴ്ച ജാമ്യം അനുവദിച്ചത്.
തമിഴ്നാട് സ്വദേശികളുടെ അപകടത്തെ തുടര്‍ന്നുള്ള ഇൻഷുറൻസ് ക്ലെയിമിനായി രേഖകൾ ആവശ്യപ്പെട്ട് സജീഷിനെ സമീപിച്ച വക്കീൽ ഗുമസ്തനോടാണ് 2000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നാലെ പരാതിക്കാരൻ വിജിലൻസിനെ വിവരമറിയിച്ചു.
തുടർന്ന് വിജിലൻസ് നൽകിയ 2000 രൂപയുമായി സ്റ്റേഷനു പുറത്തെത്തി തുക കൈമാറി. ഈ സമയത്ത് വിജിലൻസ് പിടികൂടുകയായിരുന്നു.
എന്നാൽ കൈക്കൂലി വാങ്ങിയതിനു തെളിവില്ലെന്ന് സജീഷിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷയിൽ വാദിച്ചു.
ജാമ്യം നൽകരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ഈ മാസം 2 മുതൽ കസ്റ്റഡിയിലാണെന്നതും അന്വേഷണം പുരോഗമിച്ചതും ചൂണ്ടിക്കാട്ടി ജസ്റ്റിസ് എ.ബദറുദീൻ ജാമ്യം അനുവദിക്കുകയായിരുന്നു.
വിജിലന്‍സ് അന്വേഷണവുമായി സഹകരിക്കണമെന്നും അടുത്ത മൂന്നു മാസത്തേക്കോ കേസന്വേഷണം പൂർത്തിയാകുന്നതു വരെയോ എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയുടെ ഭാഗമായി കോടതി നിര്‍ദേശിച്ചു. സജീഷിനായി രണ്ട് ജാമ്യാപേക്ഷ നല്കിയ നടപടിയെ രാവിലെ കോടതി വിമര്‍ശിച്ചിരുന്നു.
ഹൈക്കോടതിയിലും തൃശൂര്‍ വിജിലന്‍സ് കോടതിയിലുമായി ആയിരുന്നു ഒരേസമയം ജാമ്യാപേക്ഷ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]