
അങ്കമാലി∙ കറുകുറ്റി കാരമറ്റത്ത് പുലിയെ കണ്ടെത്തിയ പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി ക്യാമറകൾ സ്ഥാപിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണു പരിശോധന നടത്തുന്നത്.
കാരമറ്റം മങ്ങാട്ടി പ്രവീണിന്റെ ആടിനെയാണ് കഴിഞ്ഞ ദിവസം പുലി പിടിച്ചു കൊന്നത്. പ്രവർത്തിക്കാത്ത പാറമട, ക്രഷർ എന്നിവ സ്ഥിതിചെയ്യുന്ന കാടുപിടിച്ച സ്ഥലത്തേക്ക് ആടിനെ വലിച്ചുകൊണ്ടുപോയെന്നാണ്സൂചന.
പുലിയുടെ സാന്നിധ്യം സംശയിക്കുന്ന സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിച്ചത്. ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചാൽ കൂട് സ്ഥാപിക്കും.
മള്ളൂർക്കാട് ക്ഷേത്രത്തിനു സമീപത്തെ കുന്നിലാണ് പകൽ സമയത്ത് നാട്ടുകാർ പുലിയെ കണ്ടത്.
പ്രവീണിന്റെ 16 ആടുകളുടെ കൂട്ടത്തിൽ നിന്നാണ് ഒരാടിനെ പുലി പിടിച്ചത്. മേയാൻ വിടുന്ന ആടുകളെ അന്വേഷിച്ചു വീട്ടുകാർ പോകാറുണ്ട്.ആടുകളുടെ ബഹളം കേട്ട് പ്രവീണിന്റെ അച്ഛൻ ചെന്നപ്പോഴാണ് ഒരാടിനെ നഷ്ടമായ വിവരം അറിയുന്നത്.
പാറമടയുടെ മുകളിൽ കുറ്റിക്കാടുകൾക്കിടയിലായാണ് പുലി കിടന്നിരുന്നത്.
വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ചിത്രങ്ങൾ പതിഞ്ഞാൽ പുലിയുടെ സാന്നിധ്യം ഔദ്യോഗികമായി സ്ഥിരീകരിക്കും. പുലിയെ കണ്ടെത്തിയ ഇരുവശങ്ങളും ജനവാസ കേന്ദ്രങ്ങളാണ്. ജനങ്ങൾ കൂടുതൽ സമയവും വീടുകളിൽ തന്നെ കഴിയേണ്ട
സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്ലാന്റേഷൻ മേഖലയിൽ നിന്നാകാം പുലി എത്തിയതെന്നാണു നിഗമനം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]