
നെടുമ്പാശേരി∙ കനത്ത മഴയിൽ അത്താണി– മാള റോഡിൽ പാറക്കടവ് പാലത്തിനു സമീപം റോഡരികിലെ വൻമരം ഇന്നലെ രാവിലെ ഏഴോടെ കടപുഴകി വീണു. മരം റോഡിൽ വീഴാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
മരം സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് വീണത്. നാലമ്പല ദർശനം ആരംഭിച്ചതിനാൽ റോഡിൽ വാഹനങ്ങളുടെ വൻ തിരക്കുണ്ട്. മരം വീണ് ജല അതോറിറ്റിയുടെ പാറക്കടവ് പമ്പിങ് സ്റ്റേഷനിൽ നിന്നുള്ള വിതരണ പൈപ്പ് ലൈനുകൾ തകർന്നു.
പൈപ്പുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഉച്ചയോടെ പുനഃസ്ഥാപിച്ചു.
പാറക്കടവ് പാലത്തിന് സമീപം ഒട്ടേറെ മരങ്ങൾ ഇത്തരത്തിൽ വീഴാറായി നിൽക്കുന്നുണ്ട്. ശക്തമായ കാറ്റിൽ ഏതു നിമിഷവും മരങ്ങൾ കട
പുഴകി വീഴാമെന്നാണ് നാട്ടുകാരുടെ മൂഴിക്കുളം ക്ഷേത്രത്തിലെ നാലമ്പല ദർശനത്തിന് മുന്നോടിയായി റോജി എം.ജോൺ എംഎൽഎ വിളിച്ചു ചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിൽ റോഡരികിൽ അപകടകരമായ വിധത്തിലുള്ള മരങ്ങൾ വെട്ടി മാറ്റണമെന്ന് നിർദേശം നൽകിയിരുന്നു. എന്നാൽ ഏതാനും വൃക്ഷങ്ങളുടെ ശിഖരങ്ങൾ മാത്രമാണ് അധികൃതർ മുറിച്ചത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]