
ആലുവ∙ എൻഫോഴ്സ്മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ നഗരത്തിലും പരിസരത്തും നടത്തിയ സ്വകാര്യ ബസ് പരിശോധനയിൽ 48 ബസുകൾക്കെതിരെ നടപടി എടുത്തു. 65 ബസുകളാണ് പരിശോധിച്ചത്.
ഗൗരവമേറിയ കുറ്റകൃത്യങ്ങൾ കണ്ടെത്തിയില്ല. മോട്ടർവാഹന ചട്ടങ്ങൾ ലംഘിച്ചതിനാണ് കേസുകൾ അധികവും.
ഇവരിൽ നിന്നു പിഴ ഈടാക്കും.
ട്രാൻസ്പോർട്ട് കമ്മിഷണറുടെ നിർദേശപ്രകാരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടന്നുവരികയാണ്. ജില്ലയിൽ എൻഫോഴ്സ്മെന്റ് വിഭാഗത്തിന് 8 സ്ക്വാഡുകൾ ഉണ്ട്.
ഇതിൽ ഒരു സ്ക്വാഡിലെ അംഗങ്ങളാണ് പൊലീസുമായി സഹകരിച്ച് ആലുവയിൽ പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും തുടരുമെന്ന് അധികൃതർ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]