
പെരുമ്പാവൂർ∙ ടൗൺ ബൈപാസ് നിർമാണ സ്ഥലത്തിന്റെ ഇരുവശവും വെള്ളക്കെട്ട്. നിർദിഷ്ട
പാതയുടെ സമീപപ്രദേശങ്ങളിൽ തോടുകളും ജലസ്രോതസ്സുകളുമുണ്ടെങ്കിലും ബൈപാസ് നിർമാണം ആരംഭിച്ചതോടെ ജലനിർഗമന മാർഗങ്ങൾ തടസ്സപ്പെട്ടു. മണ്ണിട്ട് നികത്തിയ സ്ഥലങ്ങളുടെ ഇരുവശങ്ങളിലും ഇതേത്തുടർന്ന് വലിയതോതിൽ വെള്ളക്കെട്ടായി. ഒട്ടേറെ കാർഷിക വിളകൾ ഇതുമൂലം നശിക്കുകയും പുരയിടങ്ങളിൽ വെള്ളം കെട്ടിനിൽക്കുകയും ചെയ്തു.
ശുദ്ധജലവും മലിനമായി.
ഇതു സംബന്ധിച്ച് വകുപ്പ് ഉദ്യോഗസ്ഥർക്കു നിവേദനം നൽകിയെങ്കിലും പരിഹാരമില്ല. നിർമാണത്തിൽ, വെള്ളം ഒഴുകിപ്പോകാനുള്ള കാന സംവിധാനം ഉൾപ്പെടുത്താത്തതാണു വെളളക്കെട്ടിനു കാരണമെന്നു നാട്ടുകാർ പറഞ്ഞു.
പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്നു വാർഡ് കൗൺസിലർ അഭിലാഷ് പുതിയേടത്ത് അറിയിച്ചു. ഇതിനിടെ നാറ്റ്പാക് തയാറാക്കിയ രൂപകൽപനയിലെ പിഴവു മൂലം ബൈപാസിന്റെ നിർമാണം നിലച്ചിരിക്കുകയാണ്.
മരുതു കവല മുതൽ ഓൾഡ് മൂവാറ്റുപുഴ റോഡ് വരെ പാടശേഖരങ്ങളിലൂടെ മണ്ണിട്ടു നികത്തി വന്നപ്പോഴാണ് പിഴവ് ബോധ്യപ്പെട്ടത്. പാടത്തിനടിയിൽ കളിമണ്ണായതിനാൽ കൂടുതൽ ബലപ്പെടുത്തൽ ആവശ്യമാണെന്നാണ് എൻജിനീയറിങ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന് 4.5 കോടിയോളം രൂപ അധികച്ചെലവു വരും.പാടശേഖരങ്ങളിലെ കളിമണ്ണിന്റെ മുകളിൽ നിർമാണം നടത്തുമ്പോൾ പാലിക്കേണ്ട
അടിസ്ഥാനകാര്യങ്ങൾ അവഗണിച്ചാണ് 6 മാസം മുൻപ് നിർമാണം ആരംഭിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ആക്ഷേപം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]