
ഇന്ന്
∙അതിശക്തമായ മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യത.
∙വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് ; ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെലോ അലർട്ട്
∙കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക്.
∙കന്യാകുമാരി തീരത്ത് രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത.
മസ്റ്ററിങ് നടത്തണം
പറവൂർ ∙ വടക്കേക്കര പഞ്ചായത്തിൽ 2024 ഡിസംബർ 31ന് മുൻപു സാമൂഹിക സുരക്ഷാ പെൻഷൻ അനുവദിച്ച എല്ലാ ഗുണഭോക്താക്കളും ഓഗസ്റ്റ് 24നു മുൻപു മസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർ ലൈഫ് സർട്ടിഫിക്കറ്റ് കെ–സ്മാർട് മുഖേന സമർപ്പിക്കണം.
ഇല്ലെങ്കിൽ പെൻഷൻ ലഭിക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
പറവൂർ ∙ നഗരസഭ ചന്തയിൽ നിർമിച്ച ശുചിമുറികളുടെ നടത്തിപ്പിനായി ജോലി ചെയ്യുന്നതിനു ദിവസവേതനാടിസ്ഥാനത്തിൽ സിഎൽആർ ജീവനക്കാരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 60 വയസ്സിൽ താഴെ പ്രായമുള്ള ശാരീരിക ക്ഷമതയുള്ള, എഴുത്തും വായനയും അറിയുന്നവർ അപേക്ഷിക്കുക.
നഗരസഭാ പരിധിയിലെ സ്ഥിരതാമസക്കാർക്കു മുൻഗണന. അപേക്ഷകൾ 21ന് 5നകം നഗരസഭാ ഓഫിസിൽ സമർപ്പിക്കണം.
അധ്യാപക ഒഴിവ് മുളന്തുരുത്തി ഗവ. ടെക്നിക്കൽ ഹൈസ്കൂൾ
കൊച്ചി∙ ഇൻസ്ട്രക്ടർ ഇൻ ഹ്യുമാനിറ്റീസ് ആൻഡ് ലാംഗ്വേജസ് (ഇംഗ്ലിഷ്) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 21ന് രാവിലെ 11ന്. 8921760195.
കടയിരുപ്പ് ഗവ.
ഹയർ സെക്കൻഡറി
കോലഞ്ചേരി ∙ മലയാളം എച്ച്എസ്ടി ഒഴിവ്. കൂടിക്കാഴ്ച 19ന് രാവിലെ 10ന്.
ഫോർട്ട്കൊച്ചി വെളി ഇഎംജി എച്ച്എസ്എസ്
ഫോർട്ട്കൊച്ചി∙ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് ജൂനിയർ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച നാളെ 10ന്.
പുതുവേലി എച്ച്എസ്എസ്
കൂത്താട്ടുകുളം∙ ഹിന്ദി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 31ന് 11ന്.
04822 244433.
ആർഎൽവി കോളജ്
തൃപ്പൂണിത്തുറ ∙ ഗവ. ആർഎൽവി കോളജിൽ ലക്ചറർ ഇൻ വോക്കൽ അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച 22നു 11ന്.
പുളിക്കമാലി ഗവ. എച്ച്എസ്
മുളന്തുരുത്തി ∙ പുളിക്കമാലി ഗവ. ഹൈസ്കൂളിൽ എച്ച്എസ് ഇംഗ്ലിഷ് അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്ന് 11ന്.
പറവൂർ ഗവ. ഗേൾസ് സ്കൂൾ
പറവൂർ ∙ എച്ച്എസ്ടി സംസ്കൃതം (പാർട് ടൈം) അധ്യാപക ഒഴിവ്.
കൂടിക്കാഴ്ച ഇന്നു 2ന്.
യുസി ആലുവ
ആലുവ∙ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി ഗെസ്റ്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 23നു 2ന്.
9447293764.
ജോലി ഒഴിവ് തൊഴിലുറപ്പ്പദ്ധതി എൻജിനീയർ, അക്കൗണ്ടന്റ്
പെരുമ്പാവൂർ∙ കൂവപ്പടി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ ഓഫിസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് അക്രഡിറ്റഡ് എൻജിനീയർ, അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് കരാർ അടിസ്ഥാനത്തിൽ ഒഴിവ്. അപേക്ഷകൾ 26 ന് വൈകിട്ട് 5നു മുൻപ് പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കണം.
സീറ്റൊഴിവ് യുസി കോളജിൽ സ്പോട് അഡ്മിഷൻ
ആലുവ∙ യുസി കോളജിൽ ബിബിഎ/ ബിസിഎ പ്രോഗ്രാമുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കു സ്പോട് അഡ്മിഷൻ നടത്തും.
താൽപര്യമുള്ളവർ 21നു 12നു മുൻപു കോളജ് ഓഫിസിൽ എത്തണം. 7907803360.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]