
സിഗ്നലിൽ തെളിയുന്നത് പരസ്യം മാത്രം; മരട് കൊട്ടാരം ജംക്ഷനിൽ തലയ്ക്ക് മീതെ തൂങ്ങിയാടി അപകടം
മരട് ∙ കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ അപകട വളവിൽ മീഡിയൻ ഇല്ലാത്ത കൊട്ടാരം ജംക്ഷനിൽ സ്ഥാപിച്ച മുന്നറിയിപ്പ് സിഗ്നലിൽ തെളിയുന്നത് പരസ്യം മാത്രം.
ലൈറ്റുകൾ മിഴിയടച്ചിട്ട് നാളുകളായി. ക്ലാമ്പിൽ നിന്നു വിട്ട
ലൈറ്റുകളിൽ ഒന്ന് തൂങ്ങിയാടാൻ തുടങ്ങിയിട്ട് ഒരാഴ്ചയായി. ശക്തമായ കാറ്റിലും മഴയിലും പൊട്ടിവീണ് യാത്രികർക്ക് അപകടമുണ്ടാകാൻ ഇടയുണ്ട്.
റോഡ് നവീകരണത്തിന്റെ ഭാഗമായി എടുത്തു മാറ്റിയ മീഡിയൻ ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. കുറച്ചു നാൾ ടാർ വീപ്പയായിരുന്നു വച്ചിരുന്നത്.
വാഹനമിടിച്ചു പോയതോടെ തൽക്കാലം ബാരിയർ വച്ചിരിക്കുകയാണ്. യാത്രക്കാരും വാഹനങ്ങളും റോഡ് കുറുകെ കടക്കുന്നതിന് ഏറെ ബുദ്ധിമുട്ടുന്നു.
തിരക്കേറിയ ജംക്ഷനിൽ സീബ്രാ ലൈനുമില്ല. മുന്നറിയിപ്പ് സിഗ്നൽ ലൈറ്റ് പുനഃസ്ഥാപിച്ചില്ലെങ്കിൽ വളവ് അറിയാതെ വരുന്ന വാഹന യാത്രികർ അപകടത്തിൽ പെടാൻ സാധ്യതയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]