
ആലുവ ടൗണിൽ വീണ്ടും ജലവിതരണ പൈപ്പ് പൊട്ടി; നഗരപരിധിയിലും ചൂർണിക്കര പഞ്ചായത്തിലും ജലവിതരണം മുടങ്ങും
ആലുവ∙ നഗരത്തിൽ വീണ്ടും ഭൂഗർഭ ജലവിതരണ പൈപ്പ് പൊട്ടി. ആലുവ നഗരസഭയിലും ചൂർണിക്കര പഞ്ചായത്തിലും 18ന് ജലവിതരണം മുടങ്ങും. പ്രിയദർശിനി റോഡിൽ അക്ഷയ സെന്ററിനു മുന്നിൽ 300 എംഎം കാസ്റ്റ് അയേൺ പൈപ്പാണ് പൊട്ടിയത്. പമ്പ് കവലയിലെ ടാങ്കിൽ നിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ശുദ്ധജലം എത്തിക്കുന്ന പ്രധാന പൈപ്പ് ലൈനാണിത്.
ഗതാഗതത്തിരക്കുള്ള റോഡായതിനാൽ ഇന്നു രാവിലെ 11നു ശേഷമേ റോഡ് കുഴിച്ച് അറ്റകുറ്റപ്പണി തുടങ്ങൂ.
അതിനു മുൻപു വാൽവുകൾ അടയ്ക്കും. ചോർച്ച സംഭവിച്ചത് പഴക്കമേറിയ പൈപ്പ് ലൈനിലാണ്. ഇതുമൂലം അറ്റകുറ്റപ്പണി പൂർത്തിയാകാൻ കൂടുതൽ സമയം വേണ്ടിവരും. തിങ്കളാഴ്ച പുലർച്ചെ പാലസ് റോഡിൽ ഗെസ്റ്റ് ഹൗസിനു മുന്നിൽ ഭൂഗർഭ പൈപ്പ് പൊട്ടിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]