
വിരുന്നെത്തി ദേശാടനക്കിളികൾ; പെയ്ന്റഡ് സ്റ്റോക്ക്, പെലിക്കൻ, ഏഷ്യൻ ഓപ്പൺ ബിൽ എന്നിവർ ആദ്യ വിരുന്നുകാർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കുമ്പളങ്ങി ∙ പതിവുതെറ്റിക്കാതെ കുമ്പളങ്ങി – കണ്ടക്കടവ് പാടശേഖരങ്ങളിലേക്ക് ഇക്കുറിയും ദേശാടനപക്ഷികൾ വിരുന്നെത്തി തുടങ്ങി. പെയ്ന്റഡ് സ്റ്റോക്ക്, പെലിക്കൻ, ഏഷ്യൻ ഓപ്പൺ ബിൽ എന്നിവയാണ് ആദ്യ വിരുന്നുകാർ. വംശനാശഭീഷണി നേരിടുന്ന പക്ഷികളാണിവയെല്ലാമെന്നു പക്ഷി നിരീക്ഷകനും ഫൊട്ടോഗ്രഫറുമായ കുമ്പളങ്ങി സ്വദേശി പി.പി.മണികണ്ഠൻ പറയുന്നു.മത്സ്യക്കൃഷിക്ക് ശേഷം നെൽക്കൃഷിക്കായി തയാറെടുക്കുന്ന പാടശേഖരങ്ങളിലേക്കാണു പക്ഷികൾ കൂട്ടത്തോടെ എത്തുന്നത്. പാടശേഖരങ്ങളിൽ അവശേഷിക്കുന്ന മത്സ്യങ്ങളെയും മറ്റുമാണ് ഇവ ഭക്ഷണമാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശാടനപക്ഷികളുടെ ഇഷ്ട താവളമായി ഈ മേഖല മാറിക്കഴിഞ്ഞു. പക്ഷികൾ എത്തിയതറിഞ്ഞ് ഒട്ടേറെ പക്ഷിനിരീക്ഷകരും ഫൊട്ടോഗ്രഫർമാരും ഇവിടേക്കെത്തുന്നുണ്ട്.