
എറണാകുളം ജില്ലയിൽ ഇന്ന് (18-05-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം
പറവൂർ ∙ ചേന്ദമംഗലം സെക്കൻഡ് സെക്ഷൻ റോഡിൽ കൈരളി കവലയിൽ ടൈൽ വിരിക്കൽ നാളെ രാവിലെ 8നു തുടങ്ങുന്നതിനാൽ ഈ വഴിയിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണമുണ്ടാകുമെന്നും വാഹനങ്ങൾ പാലിയം റോഡ് വഴി പോകണമെന്നും പൊതുമരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
അഭിമുഖം 22ന്
കാലടി∙ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സംസ്കൃതം വേദാന്ത വിഭാഗത്തിൽ താൽക്കാലിക അധ്യാപക നിയമനത്തിന് ഷോർട്ട് ലിസ്റ്റ് ചെയ്ത അപേക്ഷകർക്കുള്ള അഭിമുഖം 22നു രാവിലെ 9.30നു നടത്തും.
കംപ്യൂട്ടർ കോഴ്സ്
കളമശേരി ∙ ഗവ.ഐടിഐ ക്യാംപസിൽ പ്രവർത്തിക്കുന്ന എവിടിഎസിൽ കംപ്യൂട്ടർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ എവിടിഎസിൽ നേരിട്ട് സമർപ്പിക്കാം. 94953 23026.
സർട്ടിഫിക്കറ്റ് വിതരണം നാളെ
അങ്കമാലി ∙ ജില്ലാ പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയുടെ ഭാഗമായി പട്ടികജാതി വികസന വകുപ്പിന്റെ സഹകരണത്തോടെ പട്ടികജാതി യുവതി – യുവാക്കൾക്കായി നടത്തുന്ന തൊഴിൽ പരിശീലന കോഴ്സുകൾ പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നാളെ 2ന് ഇൻകെൽ ബിസിനസ് പാർക്കിലെ ബാം സ്കിൽ അക്കാദമിയിൽ മന്ത്രി ഒ.ആർ.കേളു നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അറിയിച്ചു.റോജി എം. ജോൺ എംഎൽഎ അധ്യക്ഷത വഹിക്കും. ജില്ലയിലെ വിവിധ സ്ഥാപനങ്ങളിലായി ഓട്ടമൊബീൽ , ഇലക്ട്രിക്കൽ വെഹിക്കിൾ റിപ്പയറിങ്, കോസ്മറ്റോളജി, നഴ്സിങ് അസിസ്റ്റന്റ്, ഫിറ്റർ, ഡേറ്റ എൻട്രി കോഴ്സുകളാണ് ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തുന്നത്.
ട്യൂട്ടർമാരെ നിയമിക്കും
കാലടി∙ പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള മലയാറ്റൂർ പ്രീ മെട്രിക് ഹോസ്റ്റലിൽ 5 മുതൽ 10 വരെ ക്ലാസുകളിലേക്ക് ട്യൂട്ടർമാരെ നിയമിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ്, ഹിന്ദി, ഗണിതം, സയൻസ്, ബയോളജി, സോഷ്യൽ സയൻസ് വിഷയങ്ങളിൽ ബിഎഡ് ഉള്ളവർക്കും യുപി വിഭാഗത്തിൽ ടിടിസിയോ ബിരുദമോ ഉള്ളവർക്കും അപേക്ഷിക്കാം. അവസാന തീയതി: 24.