
പൊറോട്ട, ബീഫ്, ബീയർ; നൂറു രൂപ മുതൽ പതിനായിരം വരെ: ഐപിഎൽ വാതുവയ്പ് പൊടിപൊടിക്കുന്നു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മൂവാറ്റുപുഴ∙ പതിവുപോലെ കിഴക്കൻ മേഖലയിൽ പണം മറിയുന്ന ചൂതാട്ടമായി ഐപിഎൽ ക്രിക്കറ്റ് മത്സരം. മുൻ വർഷങ്ങളെ പോലെ ശക്തമല്ലെങ്കിലും നാട്ടിൻ പുറങ്ങളിലും ചില ചീട്ടുകളി കേന്ദ്രങ്ങളിലും വൻ ക്ലബ്ബുകളിലും എല്ലാം ഐപിഎൽ മത്സരങ്ങളുടെ വാതുവയ്പ് പൊടിപൊടിക്കുന്നുണ്ട്.ഗ്രാമീണമേഖലകളിൽ ടീമുകളുടെ ആരാധകർ തമ്മിൽ പൊറോട്ടയ്ക്കും ബീഫിനും ബീയറിനും ഒക്കെ വേണ്ടിയാണ് വാതുവയ്പ് നടത്തുന്നത്. ക്ലബ്ബുകളിലും ചീട്ടുകളി കേന്ദ്രങ്ങളിലും പണം വച്ചാണ് വാതുവയ്പ്.
കിഴക്കൻ മേഖലയിൽ ‘വീശ്’ എന്ന് അറിയപ്പെടുന്ന ഒരിനം ചീട്ടുകളി രഹസ്യമായി നടന്നിരുന്ന കേന്ദ്രങ്ങളിൽ രാത്രിയായാൽ ഐപിഎൽ മത്സരങ്ങളിൽ ആണു ചൂതാട്ടം.നൂറു രൂപ മുതൽ ആയിരവും പതിനായിരവും വരെ മറിയുന്ന വമ്പൻ വാതുവയ്പുകൾ മത്സരങ്ങൾക്കിടെ നടക്കുന്നു. വാഴക്കുളം, മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിലെ ചില രഹസ്യ കേന്ദ്രങ്ങളിൽ വൻ തുകയ്ക്കുള്ള വാതുവയ്പ് ആണു നടക്കുന്നത്. കളി ആരു ജയിക്കും എന്നതു മുതൽ ഓരോ ബോളിലും നേടുന്ന റൺസ്, വിക്കറ്റ്, സിക്സ്, ഫോർ എന്നിങ്ങനെ ഇനം തിരിച്ചാണു വാതുവയ്പ്. സെമിഫൈനൽ ലൈനപ്പ്, ഫൈനൽ ലൈനപ്പ്, വിജയികൾ എന്ന നിലയ്ക്കുള്ള വാതുവയ്പും നടക്കുന്നുണ്ട്.