ഏലൂർ ∙ പാതാളം പഞ്ചായത്ത് കോളനിയിൽ 26 കുടുംബങ്ങൾ. വീടെന്നു പറയാനാവാത്ത ഷീറ്റുമേഞ്ഞ ഷെഡ്ഡുകളിലാണ് ഇവരുടെ ജീവിതം.
ഇവർ ഇവിടെ താമസം തുടങ്ങിയിട്ട് 40 വർഷത്തോളമായി. കൂലിപ്പണിയും ലോട്ടറിക്കച്ചവടവുമാണ് വരുമാനമാർഗം.‘വീടുകളുടെ’ പിന്നാമ്പുറം പുഞ്ചപ്പാടമാണ്.
മഴക്കാലത്ത് ഇവരെല്ലാം സമീപത്തെ സ്കൂളിലെ വരാന്തയിലും മറ്റുമായി അഭയം തേടും. പാടനിരപ്പിലാണ് ഇവരുടെ വീടുകൾ.
പ്രളയത്തിൽ മുഴുവൻ വീടുകളും തകർന്നിരുന്നു. അന്ന് കൗൺസിലറായിരുന്ന ജോസഫ് ഷെറിയുടെ ഇടപെടലിന്റെ ഫലമായി ആന്ധ്രപ്രദേശ് ഡപ്യൂട്ടി സ്പീക്കർ നിർമിച്ചു കൊടുത്തതാണ് 16 വീടുകൾ.
2 ദിവസം മഴപെയ്താൽ ഈ വീടുകളെല്ലാം വെള്ളത്തിലാവും.ആധാർകാർഡ്, റേഷൻകാർഡ്, വൈദ്യുതി കണക്ഷൻ എല്ലാമുണ്ട്. വോട്ടവകാശവുമുണ്ട്.
പക്ഷേ, പട്ടയമില്ല. വീടുകൾക്ക് കെട്ടിട
നമ്പറുമില്ല.
മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്റെയും കൗൺസിലറായിരുന്ന പി.എം.അബൂബക്കറിന്റെയും ഇടപെടലുകളാണ് ഇവർക്കു വൈദ്യുതിയും വെള്ളവും ലഭ്യമാക്കിയത്. റേഷൻകാർഡ് ലഭ്യമാക്കിയത് മുൻ നഗരസഭാധ്യക്ഷ സി.പി.ഉഷ.
ഇവിടെയുള്ള 65 സെന്റ് സ്ഥലം നഗരസഭയുടേതാണ്. ഇതിൽ ശ്മശാനം, എസ്സി വിജ്ഞാന കേന്ദ്രം തുടങ്ങിയവ ഉണ്ട്.‘വീടുകളുടെ’ പിന്നാമ്പുറം പുഞ്ചപ്പാടമാണ്.
മഴക്കാലത്ത് ഇവരെല്ലാം സമീപത്തെ സ്കൂളിലെ വരാന്തയിലും മറ്റുമായി അഭയം തേടും. പാടനിരപ്പിലാണ് ഇവരുടെ വീടുകൾ.
പ്രളയത്തിൽ മുഴുവൻ വീടുകളും തകർന്നിരുന്നു. അന്ന് കൗൺസിലറായിരുന്ന ജോസഫ് ഷെറിയുടെ ഇടപെടലിന്റെ ഫലമായി ആന്ധ്രപ്രദേശ് ഡപ്യൂട്ടി സ്പീക്കർ നിർമിച്ചു കൊടുത്തതാണ് 16 വീടുകൾ.
2 ദിവസം മഴപെയ്താൽ ഈ വീടുകളെല്ലാം വെള്ളത്തിലാവും.
ആധാർകാർഡ്, റേഷൻകാർഡ്, വൈദ്യുതി കണക്ഷൻ എല്ലാമുണ്ട്. വോട്ടവകാശവുമുണ്ട്.
പക്ഷേ, പട്ടയമില്ല. വീടുകൾക്ക് കെട്ടിട
നമ്പറുമില്ല. മന്ത്രിയായിരുന്ന വി.കെ.ഇബ്രാഹിംകുഞ്ഞിന്റെയും കൗൺസിലറായിരുന്ന പി.എം.അബൂബക്കറിന്റെയും ഇടപെടലുകളാണ് ഇവർക്കു വൈദ്യുതിയും വെള്ളവും ലഭ്യമാക്കിയത്.
റേഷൻകാർഡ് ലഭ്യമാക്കിയത് മുൻ നഗരസഭാധ്യക്ഷ സി.പി.ഉഷ. ഇവിടെയുള്ള 65 സെന്റ് സ്ഥലം നഗരസഭയുടേതാണ്.
ഇതിൽ ശ്മശാനം, എസ്സി വിജ്ഞാന കേന്ദ്രം തുടങ്ങിയവ ഉണ്ട്.നഗരസഭ പൊതുശുചിമുറി നിർമിച്ചു നൽകിയതല്ലാതെ അറ്റകുറ്റപ്പണി നടത്തുന്നില്ല.
4 ശുചിമുറികളിൽ 2 ഫ്ലഷ് ടാങ്കുകൾ പ്രവർത്തിച്ചിട്ടു കാലങ്ങളായി. പൈപ്പുകളിൽ വെള്ളം വരുന്നതു നൂലുപോലെ.
കെട്ടിടത്തിനു മുകളിലെ ടാങ്ക് വൃത്തിയാക്കിയിട്ടു വർഷങ്ങളായി. കിണറും മലിനമാണ്.
ഈ മലിനജലത്തിലാണ് ഇവരുടെ അലക്കും കുളിയുമെല്ലാം. വളരെ ചെറിയ സെപ്റ്റിക് ടാങ്കാണുള്ളത്. ടാങ്ക് നിറഞ്ഞ് സമീപത്തെ പുഞ്ചപ്പാടത്തേക്കാണ് ഒഴുക്കുന്നത്.
കെട്ടിക്കിടക്കുന്ന മലിനജലത്തിൽ കൊതുകും പുഴുവും നിറഞ്ഞു.താമസക്കാർ നേരിടുന്ന ബുദ്ധിമുട്ടുകളും ശുചിമുറികളുടെ ശോച്യാവസ്ഥയും ചൂണ്ടിക്കാട്ടി കൗൺസിലർ ജോസഫ് ഷെറി നഗരസഭാ സെക്രട്ടറിക്കു പരാതി നൽകി. നഗരസഭയുടെ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.
മുത്തു– ശുചിമുറിയുടെ ‘കെയർ ടേക്കർ’
67 കാരിയായ മുത്തുവാണ് ശുചിമുറിയുടെ ‘കെയർ ടേക്കർ’.
പാലക്കാട്ടു നിന്നു കൊച്ചിയിലെത്തിയതാണ് മുത്തുവിന്റെ മാതാപിതാക്കൾ. പിന്നീട് തിരിച്ചുപോയില്ല.
40 വർഷമായി കോളനിയിലാണു താമസം. ശുചിമുറികൾ വൃത്തിയായി സൂക്ഷിക്കുന്നത് മുത്തുവാണ്.
നഗരസഭ പ്രതിഫലം നൽകുന്നില്ല. 26 കുടുംബങ്ങളും പ്രതിമാസം 100 രൂപ വീതം നൽകും.
നഗരസഭ നിർമിച്ച മറ്റു പൊതുശുചിമുറി സമുച്ചയങ്ങളിലെല്ലാം കെയർടേക്കർക്ക് പ്രതിമാസം 15,000 രൂപ ലഭിക്കും.
ശുചിമുറികളുടെ ശോച്യാവസ്ഥ 10 പ്രാവശ്യം നഗരസഭയെ അറിയിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്നു മുത്തു പറഞ്ഞു. കിണർ ശുചീകരിക്കുകയോ ടാങ്ക് വൃത്തിയാക്കുകയോ ചെയ്തിട്ടില്ല. പൈപ്പുകൾ പൊട്ടിയാൽ തനിക്കുകിട്ടുന്ന തുച്ഛമായ വരുമാനത്തിൽ നിന്നെടുത്തു ശരിയാക്കും.
ചിലപ്പോൾ സമീപത്തെ ഗ്രൗണ്ടിൽ കളിക്കുന്ന യുവാക്കളോടു സഹായം തേടും. പുറമേ പെയിന്റടിച്ചു മനോഹരമാക്കുകമാത്രമാണ് നഗരസഭ ചെയ്തത്. ഡിസംബർ ആദ്യവാരം മോട്ടർ കത്തിപ്പോയപ്പോൾ 10 ദിവസം കഴിഞ്ഞാണ് നന്നാക്കിയത്.
ശുചിമുറിയുടെ മുറ്റത്ത് ടൈൽ വിരിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ശുചിമുറിയിലെത്താൻ വേണം അയൽവാസികളുടെ സഹായം
വെള്ളയമ്മ (75) വീട്ടിൽ ഒറ്റയ്ക്കാണ് താമസിക്കുന്നത്. കണ്ണുകാണില്ല.
വടികുത്തിയാണ് നടപ്പ്. അയൽവാസികളുടെ സഹായത്തോടെയാണ് ദൂരെയുള്ള ശുചിമുറിയിൽ പോയി കൃത്യങ്ങൾ നിർവഹിക്കുന്നത്.
നഗരസഭയിൽ നിന്ന് എല്ലാ മാസവും ലഭിക്കുന്ന ആശ്രയം ഭക്ഷ്യക്കിറ്റാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ഈ മാസത്തെ കിറ്റ് ഇതുവരെ ലഭിച്ചിട്ടില്ല. ലോട്ടറി വിൽപനക്കാരിയായ ഭൈമിക്കും (60) ദുരിത ജീവിതത്തെക്കുറിച്ചേ പറയാനുള്ളൂ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

