പെരുമ്പാവൂർ ∙ കുപ്പിക്കഴുത്തു പാലങ്ങൾ പുതുക്കിപ്പണിയാൻ 5 കോടി രൂപയുടെ പദ്ധതി. കീഴില്ലം–കുറിച്ചിലക്കോട് റോഡിലെ നാലുപാലം, അശമന്നൂർ, കോട്ടപ്പടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന നൂലേലി പാലം, പെരുമ്പാവൂർ–കൂവപ്പടി റോഡിലെ പാലം എന്നിവ പൊളിച്ചു പണിയുന്നതാണു പദ്ധതി.
പ്രാദേശിക വികസനത്തിനായി എംഎൽഎക്ക് അനുവദിച്ച 5 കോടി രൂപയാണ് ഉപയോഗിക്കുന്നത്. നാലുപാലത്തിന് 2 കോടി രൂപയും ബാക്കി 2 പാലങ്ങൾക്ക് ഒന്നര കോടി രൂപ വീതവുമാണ് വകയിരുത്തിയിരിക്കുന്നത്.
കെ.കെ.റോഡിൽ മുടക്കുഴ വലിയ തോടിനു കുറുകെ നിർമിച്ച പാലത്തിനു വീതി കുറവായതിനാൽ അപകടവും ഗതാഗതക്കുരുക്കും പതിവാണ്.
മലയാറ്റൂർ തീർഥാടനം ആരംഭിക്കുന്നതോടെ റോഡിൽ വാഹനത്തിരക്ക് വർധിക്കും.കപ്രിക്കാട് അഭായാരണ്യത്തിലേക്കും മലയാറ്റൂർ തീർഥാടന കേന്ദ്രത്തിലേക്കുമുള്ള വഴിയാണ് പെരുമ്പാവൂർ –കൂവപ്പടി റോഡ്. വീതി കുറഞ്ഞതും അപടകടാവസ്ഥയിലുമായ പാലം പുതുക്കിപ്പണിയുകയാണു ലക്ഷ്യം.
അശമന്നൂരിൽ നിന്നു കോട്ടപ്പടി, തൃക്കാരിയൂർ, കോതമംഗലം തുടങ്ങിയ റോഡിലേക്കുള്ള പാലമാണ് പുതുക്കിപ്പണിയുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

