മൂവാറ്റുപുഴ∙ സർക്കാരിന്റെ ആയുഷ്ഗ്രാം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ലക്ഷക്കണക്കിനു രൂപയുടെ ഔഷധ സസ്യങ്ങൾ ഉണങ്ങി നശിക്കുന്നു. ഭാരതീയ ചികിത്സാ വകുപ്പിന്റെയും ഹോമിയോപ്പതി വകുപ്പിന്റെയും നേതൃത്വത്തിൽ നടപ്പിലാക്കിയ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥ മൂലം പാഴാകുന്നത്.
വിവിധ പൊതുസ്ഥാപനങ്ങളിലേക്കു വിതരണത്തിനെത്തിച്ച ചെടികളാണ് നടുകയോ നനയ്ക്കുകയോ ചെയ്യാതെ ഉണങ്ങിയത്.സാധാരണക്കാർക്ക് ഔഷധ സസ്യങ്ങളെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനും ലഭ്യത വർധിപ്പിക്കുന്നതിനുമാണു പദ്ധതി ആവിഷ്കരിച്ചത്. കറ്റാർവാഴ, തുളസി, കൂവളം, പനിക്കൂർക്ക, ആര്യവേപ്പ്, ശംഖുപുഷ്പം, ചിറ്റരങ്ങ്, സർപ്പഗന്ധി, വാതംകൊല്ലി തുടങ്ങിയ വിലപിടിപ്പുള്ള ഔഷധ സസ്യങ്ങളാണ് വിതരണം ചെയ്തത്.
എന്നാൽ, വിതരണത്തിനെത്തിച്ച സസ്യങ്ങൾ പല സ്ഥാപനങ്ങളിലും വാഹനങ്ങളിൽ നിന്ന് ഇറക്കിവച്ച അതേ സ്ഥാനത്തു തന്നെ ഇരുന്നു ഉണങ്ങുന്ന കാഴ്ചയാണ് കാണുന്നത്.
മേഖലയിലെ സ്കൂളുകളിൽ മാത്രമാണ് ചെടികൾ ഒരു പരിധിവരെയെങ്കിലും നട്ടുപിടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് ഉൾപ്പെടെയുള്ള സർക്കാർ ഓഫിസുകളിലും സ്ഥാപനങ്ങളിലും ഇവ നനയ്ക്കാൻ പോലും ആരും തയാറാകുന്നില്ല. ചെടികൾ വിതരണം ചെയ്തു കഴിഞ്ഞാൽ അവ നടേണ്ടതും നനച്ചു പരിപാലിക്കേണ്ടതും അതത് സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന ആയുഷ് ഗ്രാം കമ്മിറ്റിക്കു മേൽനോട്ട ചുമതലയുമുണ്ട്.
ചെടികളുടെ വളർച്ച നിരീക്ഷിക്കാനും നിർദേശം നൽകാനും വാർഡ് തലത്തിലുള്ള ആരോഗ്യ പ്രവർത്തകരുടെ സേവനം ലഭ്യമാണെന്നിരിക്കെയാണ് ലക്ഷങ്ങൾ ചെലവിട്ട സസ്യങ്ങൾ നശിക്കുന്നത്.
ആയുഷ് ഗ്രാം കമ്മിറ്റിയോ വാർഡ്തല നിരീക്ഷണ സമിതികളോ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

