കൊച്ചി ∙ ആലുവയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട, വിൽപ്പനക്കായി കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനത്തൊഴിലാളികൾ പൊലീസ് പിടിയിലായി. ഒഡീഷാ സുരധ സ്വദേശികളായ കൃഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കന്ധമാൽ സ്വദേശി നന്ദ മാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ലഹരി കടത്തുകാരെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്നു കഞ്ചാവ് കൊണ്ടുവരുന്നതു വഴിയാണ് ഇവർ പിടിയിലായത്. ഷോൾഡർ ബാഗിൽ പ്രത്യേക പായ്ക്കറ്റിൽ പൊതിഞ്ഞായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
കിലോയ്ക്ക് 3,000 രൂപാ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് ഇവർ കഞ്ചാവ് വിൽപ്പന നടത്തുന്നത്. ആലുവയിലും പരിസരങ്ങളിലും വിൽപ്പന നടത്താനായിരുന്നു പരിപാടി.
ഇതിനു മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഈ വർഷം ഇതുവരെ 500 കിലോയോളം കഞ്ചാവാണ് റൂറൽ ജില്ലയിൽ നിന്ന് മാത്രം പൊലീസ് പിടികൂടിയത്. ഒരു കിലോഗ്രാമിലേറെ എം.ഡി.എം.എയും പിടികൂടി.
ഈ വർഷം ഒക്ടോബർ വരെ 3,328 ലഹരി മരുന്ന് കേസുകൾ റൂറലിൽ റജിസ്റ്റർ ചെയ്തു. 3,521 പേരെ അറസ്റ്റ് ചെയ്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

