മുംബൈ / കൊച്ചി ∙ ദീപാവലി സീസണിലെ തിരക്ക് കാരണം ട്രെയിൻ ടിക്കറ്റ് കിട്ടാതെ വന്നതോടെ മുംബൈയിൽനിന്നു കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ഉയർന്നു. മിക്ക സ്കൂളുകൾക്കും 10 ദിവസം അവധി ലഭിക്കുന്നതിനാൽ ഈ ദിവസങ്ങളിൽ നാട്ടിലേക്കു പോകുന്നവർ ഏറെയാണ്.
എന്നാൽ, നാട്ടിലേക്കുള്ള പ്രധാന ട്രെയിനുകളിലൊന്നും അടുത്ത 2 ദിവസത്തേക്കു ടിക്കറ്റ് കിട്ടാനില്ല. തേഡ് എസിയിൽ വെയ്റ്റ് ലിസ്റ്റ് 100നു മുകളിലാണ്.
മുംബൈ നിവാസികൾക്കു ദീപാവലിക്കാണു ബോണസ് ലഭിക്കുന്നതെന്നതിനാൽ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കു യാത്ര ചെയ്യുന്നവരുമുണ്ട്.
‘നാട്ടിലേക്കു പോകാനായി ട്രെയിൻ ടിക്കറ്റ് കിട്ടാതെ വന്നതോടെ കൊച്ചിയിലേക്കുള്ള വിമാനടിക്കറ്റ് നോക്കിയെങ്കിലും നിരക്ക് 15,000 രൂപയ്ക്ക് മുകളിലായിരുന്നു. വിവിധ സൈറ്റുകൾ പരിശോധിച്ചതോടെ 20നു കോഴിക്കോട്ടേക്കു കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിച്ചു.
ഇനി അവിടെനിന്നു കോട്ടയത്തേക്കു ട്രെയിനിലോ ബസിലോ പോകണം.’
ജിനു കുര്യൻ, അന്ധേരി
മുംബൈ–കൊച്ചി
സാധാരണ കൊച്ചിയിലേക്ക് 4,000–6,000 നിരക്കിൽ വിമാന ടിക്കറ്റുകൾ ലഭിക്കാറുണ്ടെന്നിരിക്കെ ഇന്നത്തെ സർവീസിനു പതിനായിരത്തിലേറെ രൂപയാണു മിക്ക വിമാനക്കമ്പനികളും ഈടാക്കുന്നത്. നാളെയും 9,000ത്തിനു മുകളിലാണു നിരക്ക്.
ചില വിമാനക്കമ്പനികൾ 12,000 മുതൽ 15,000 വരെ ഈടാക്കുന്നുമുണ്ട്.
മുംബൈ–കോഴിക്കോട്
ഇന്നും നാളെയും മുംബൈയിൽനിന്നു കോഴിക്കോട്ടേക്കുള്ള ടിക്കറ്റ് നിരക്ക് 9,000–10,000 രൂപയാണ്. എന്നാൽ, 20ന് 4,500 രൂപയ്ക്കു ടിക്കറ്റ് ലഭിക്കും.
21ന് 4000 രൂപയ്ക്കും.
മുംബൈ–തിരുവനന്തപുരം
ഇന്നും നാളെയും മുംബൈയിൽനിന്നു തിരുവനന്തപുരത്തേക്ക് 14,000 രൂപയ്ക്കു മുകളിലാണ് ടിക്കറ്റ് നിരക്ക്. തിങ്കളാഴ്ച മുതൽ 6,900 രൂപയ്ക്കു ടിക്കറ്റ് കിട്ടും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

